വിക്രമി നിന്‍സഹജനാം സുഗ്രീവന്‍
Malayalam
ശ്രീരാമനേവമരുൾചെയ്ത ബിഭേദ സാലാൻ
ഏകേന ഘോരവിശിഖേന മഹേന്ദ്രതുല്യൻ
വീരസ്തദാ കപിവരൻ പരിതോഷതസ്തം
രാമാജ്ഞയാ പുരമുപേത്യ വിളിച്ചു ചൊന്നാൻ
വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍
അഗ്രജ വൈകാതെ യാഹി ശക്രജ വാ പോരിനായി
പോരിനായേഹി സോദരാ
നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-
നിന്നടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ്
കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര