ഹംസപക്ഷം

വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിവർത്തിവെക്കുക. തള്ളവിരൽ മറ്റുവിരലുകളോടു ചേർക്കാതെ അകറ്റിപ്പിടിക്കുക. ഹംസപക്ഷം എന്ന മുദ്ര ആയി.

Undefined
അർത്ഥങ്ങൾ: 

മുദ്ര 0033

കാലുകൂട്ടി നിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലത്തെ കയ്യിലെ ഹംസപക്ഷം ശിരസ്സിന്റെ ഇടത് ഭാഗത്ത് പിടിച്ച് മുഖത്തിനു ചുവട്ടിലൂടെ അർദ്ധവൃത്താകൃതിയിൽ ചുഴറ്റി എടുത്ത് മുഖത്തിനു വലത് വശം കൊണ്ട് വന്ന് കർത്തരീമുഖം പിടിച്ച് അവസാനിപ്പിക്കുക. ഇതേ മുദ്ര ഇടംകൈ കൊണ്ടും കാട്ടാവുന്നതാണ്.

മുദ്ര 0032

ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സം‍യുതമുദ്ര.

ഇടത്തെ കയ്യിലും വലത്തെ കയ്യിലും ഹംസപക്ഷ മുദ്ര പിടിച്ച് ഇടത്തെ കൈമുട്ട് മടക്കി വിരലുകൾ‍ മുകളിലേക്ക് വരും വണ്ണം ഹംസപക്ഷം ഉള്ളിലേക്ക് പിടിക്കുകയും വലത്തെ കയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ വിരലുകൾ‍ കൊണ്ട് ഇടത്തെ കൈമുട്ടിൽ‍ സ്പർ‍ശിക്കും വിധം പിടിക്കുകയും ചെയ്താൽ‍ ഈ മുദ്ര ആയി.

മുദ്ര 0001

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം ഇടത് തോളിനോട് ചേര്‍ത്ത് പിടിച്ച് ഇടത്തേ ഹംസപക്ഷം അല്‍പ്പം ഇടത്തേക്ക് നീക്കി ഇരുകകളിലും കര്‍ത്തരീമുഖം പിടിക്കുക. വലത് വശത്തും കാട്ടാവുന്നതാണ്‌.

മുദ്ര 0030

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ ഹംസപക്ഷം ഉപയോഗിച്ച് മെത്ത എന്ന മുദ്ര കാട്ടുകയും ഇരുകൈകളും ഉപയോഗിച്ച് മെത്തയുടെ ഉയർച്ച താഴ്ച്ചകൾ കൊട്ടി ഒതുക്കുകയും വിരിപ്പ് വിരിക്കുകയും ഇരുവശത്തും തലയണകൾ വെക്കുകയും ചെയ്യുന്നതായി ഉള്ള മുദ്രകൾ ഇവിടെ ഉപയോഗിക്കുന്നു.

മുദ്ര 0029

കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.

നെറ്റിയ്ക്ക് മുന്നിൽ ഇരുകൈകളിലും പിടിച്ച മുകുള മുദ്ര ഹംസപക്ഷമാക്കി വിരലുകൾ നന്നായി ഇളക്കി കൊണ്ട് മുകളിൽ നിന്ന് താഴേക്ക് പൊഴിയുന്നത് സൂചിപ്പിക്കുന്ന വിധം ചലിപ്പിക്കുക.

മുദ്ര 0028

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇടത്തെ കയ്യിലെ കടകം മാറിന് മുന്നിൽ പിടിച്ച് വലത്തെ കയ്യിലെ ഹംസപക്ഷം പുറത്ത് നിന്ന്, കടകത്തിന് ചുവട്ടിലൂടെ ഉള്ളിലേക്ക് ചുഴിച്ച് എടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് വിടുക.

മുദ്ര 0026

താണ് നിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലതുകയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ മലർത്തി പിടിച്ച് വിരലുകൾ ഇളക്കിക്കൊണ്ട് ഇലയുടെ ആകൃതി സൂചിപ്പിക്കും വിധം വൃത്താകൃതിയിൽ ചലിപ്പിക്കുക.

മുദ്ര 0023

കാലുകൂട്ടിനിന്ന് കാണിക്കുന്ന അസംയുതമുദ്ര.

ഇടത്തേ കൈയ്യിലെ ഹംസപക്ഷം വലത്തേ മാറിനുമുന്നിൽ ഒന്ന് ചുഴിച്ച് സൂചികാമുഖം പിടിച്ച് അതുമുന്നിലേക്ക് നീട്ടി വസ്തുവിനെ കാട്ടിക്കൊടുക്കുന്ന മുദ്ര.

മുദ്ര 0022

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇടതുവശത്ത് മുന്നിലേക്ക് നീട്ടിപ്പിടിച്ച കൈകളില്‍ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമാക്കി ഇരുകൈകളും ജലപ്രവാഹത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ ഇളക്കി വലത് വശത്തേക്ക് നീങ്ങുന്നു. അല്‍പ്പം താഴ്ത്തി വലതുവശത്തേക്ക് കൈകള്‍ നീട്ടി ചലനമവസാനിപ്പിക്കുന്നു.

Pages