കല്ലുവഴി

Malayalam

മുദ്ര 0166

അസംയുതമുദ്ര
 
വലംകയ്യിൽ പകിട പിടിക്കുന്നതുപോലെ മുഷ്ടി (ഹ.ദീ.) പിടിച്ച് ക്രിയ ചെയ്യുന്നു. ഒടുവിൽ പകീട എറിയുന്നു.

മുദ്ര 0165

സംയുതമുദ്ര
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് മാറിനുമുന്നിൽ പംസ്തകത്താൾ നിവർത്തുംപോലെ കമഴ്ത്തിമലർത്തുക. മലരുമ്പോൾ കർത്തരീമുഖം (ഹ.ദീ.) ഇരുകൈകളിലും പിടിക്കണം. വലംകയ്യിൽ എഴുത്താണി പിടിക്കുംപോലെ മുഷ്ടി (ഹ.ദീ.) പിടിച്ച് എഴുതുന്ന രീതിയിൽ ചലിപ്പിച്ചാൽ എഴുതുക എന്ന മുദ്ര.

മുദ്ര 0164

സംയുതമുദ്ര
 
മാറിനുമുന്നിൽ പരസ്പരം അല്പം അകറ്റി ഇടംകയ്യിൽ കടകവും (ഹ.ദീ. സ്ത്രീമുദ്ര) വലംകയ്യിൽ മുദ്രാഖ്യവും (ഹ.ദീ.) പിടിച്ച് വലംകൈവിരലുകൾ ഇളക്കിക്കൊണ്ട് പരസ്പരം അടുപ്പിച്ചു കൊണ്ടുവന്ന് അവസാനിപ്പിച്ചാൽ ജ്യേഷ്ഠത്തി, പ്രായത്തിൽ മൂത്ത സഹോദരി എന്ന മുദ്ര.

മുദ്ര 0163

വട്ടംവച്ചു കാട്ടുന്ന സംയുതമുദ്ര
 
ഇരുകയ്യിലും കർത്തരീമുഖം പിടിച്ച് പരസ്പരം ഉരയ്ക്കുന്നരീതിയിൽ ചലിപ്പിച്ച് അരയ്ക്കു സമം ഇടതുവശത്തുനിന്നു തുടങ്ങി ഉയർത്തി വൃത്താകൃതിയിൽ നെറ്റിക്കു മുന്നിലൂടെ എടുത്ത് വലതുവശത്തുകൂടി മാറിനുമുന്നിൽ എത്തി അവസാനിപ്പിക്കുന്നത് പാപം എന്ന മുദ്ര.

മുദ്ര 0162

സംയുതമുദ്ര
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച് വിട്ട് ഹംസപക്ഷമാക്കി (ഹ.ദീ.) മാറിനുമുന്നിൽനിന്ന് ചലിപ്പിച്ച് ക്രമമായി ഉയർത്തി ശിരസ്സിന് ഇടതുഴശം മതി എന്ന ഭാവത്തിൽ അവസാനിപ്പിക്കുന്ന മുദ്ര.

മുദ്ര 0159

സംയുതമുദ്ര
 
ഇടത്തെക്കൈ, വലത്തെക്കൈ പിന്നെ ഇരുകൈകള എന്ന രീതിയിൽ മുഷ്ടി (ഹ.ദീ.) പിടിച്ച് വിട്ട് ഹംസപക്ഷമാക്കി (ഹ.ദീ.) മാറിനുമുന്നിൽചലിപ്പിച്ച് അരുത് എന്ന അർഥത്തിൽ മുന്നിലേക്കു ചലിപ്പിച്ച് അവസാനിപ്പിക്കുന്ന മുദ്ര.

മുദ്ര 0158

അസംയുതമുദ്ര
 
മാറിനുമുന്നിൽ കമഴ്ത്തിപ്പിടിച്ച അരാളം (ഹ.ദീ.) മുളപൊട്ടിവരുന്നതിനെ സൂചിപ്പിക്കുമാറ് മലർത്തിയാൽ അത് മുള അഥവാ അങ്കുരം എന്ന മുദ്ര.

Pages