കല്ലുവഴി

Malayalam

മുദ്ര 0005

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

കൈകള്‍ മാറിനു മുന്നില്‍ ഇടത് കയ്യില്‍ കടകവും വലത് കയ്യില്‍ മുദ്രാഖ്യവും മാറിനു നേരേ തിരിച്ച് പിടിച്ച് ഇരുകൈകളും അല്‍പ്പം താഴ്ത്തി മുകളിലേക്ക് ഉയര്‍ത്തി നെറ്റിക്കുസമം എത്തുമ്പോള്‍ മുദ്രാഖ്യം മലര്‍ത്തി ഒടുവില്‍ സൂചികാമുഖം ആക്കുക.

മുദ്ര 0006

വട്ടം വെച്ച് കാട്ടുന്ന സം‍യുതമുദ്ര.

കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് വലത്ത് കാല്‍പരത്തിചവിട്ടുമ്പൊള്‍ ഇരുകൈകളിലേയും ശിഖരമുദ്ര മാറിനു മുന്നില്‍ ഇടതുകയ്യുനു മുന്നില്‍ വലത്കയ്യാക്കി പിടിച്ച് ഇടത് വശത്തേക്ക് വൃത്താകൃതിയില്‍ കൈകള്‍ ചലിപ്പിച്ച് മാറിനു മുന്നില്‍ വലത് വശത്തേക്ക് ഇരുകൈകളും നീങ്ങുമ്പോള്‍ ഇടം കാലും വലം കാലും പിന്നിലേക്ക് ചലിപ്പിച്ച് ഒടുവില്‍ ഇടംകാല്‍ പരത്തി ചവിട്ടുമ്പോള്‍ വലത്തെ അറ്റത്തെത്തിയ ഇരുകൈകളും അവിടെ നിന്ന് എറ്റുത്ത് മാറിനു മുന്നില്‍ കൊണ്ട് വന്ന് അവസാനിപ്പിക്കുക.

മുദ്ര 0004

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

ഹംസപക്ഷം ഇരുകകളിലും പിടിച്ച് ഒരു അര്‍ദ്ധവൃത്താകൃതിയില്‍ സ്വന്തം ശരീരത്തെ സൂചിപ്പിച്ച് ഇരുവശവും കൊണ്ട് വന്ന് ശരീരമുദ്ര കാണിച്ച് കര്‍ത്തരീമുഖത്തില്‍ അവസാനിപ്പിക്കുക. പിന്നീട് ഇരുകൈകളിലും സൂചികാമുഖം പിടിച്ച് മാറിനു ഇടത് വശത്ത് താഴെ 1 ശിരസ്സിന്‌ ഇടതുവശത്ത് മുകളില്‍ 2  ശിരസ്സിനു വലതുവശത്ത് മുകളില്‍ 3 മാറിന്‌ വലത് വശത്ത് താഴെ 4 എന്നിങ്ങനെ നാല്‌ തവണ മുറിയുന്നതായി മുദ്ര കാണിക്കുക.

മുദ്ര 0003

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര

വലത്തെ കയ്യിലെ ഹംസപക്ഷം പുറത്തേക്കും ഇടത്തെ കയ്യില്‍ ഹംസപക്ഷം അകത്തേയ്ക്കും മാറിനു മുന്നില്‍ അല്‍പ്പം അകത്തി പിടിച്ച് ഇരുകൈകളും മാറിനോട് അടുപ്പിക്കുമ്പോള്‍ വലത്തെ കൈ ഉള്ളിലേക്കും ഇടത്തേക്കൈ പുറത്തേക്കും തിരിച്ച് ഇരുകൈകളിലും മുഷ്ടി പിടിക്കുക.

മുദ്ര 0002

ഇരുകൈകളിലേയും ഹംസപക്ഷം മാറിന്‌ മുന്നില്‍ മലര്‍ത്തി അടുപ്പിച്ച് പിടിച്ച് അല്‍പ്പം താഴേക്ക് എടുത്ത് ഇരുവശത്തേയ്ക്കും വൃത്താകൃതിയില്‍ ചലിപ്പിച്ച് കൈകള്‍ കമിഴ്ത്തി ഒരുമിച്ച് കൊണ്ടുവന്ന് മാറിനു മുന്നില്‍ താഴേക്ക് ചലിപ്പിക്കുന്നതോടെ പതാകം പിടിക്കുക. വീണ്ടും കൈകള്‍ മാറിനു സമം ഉയര്‍ത്തി രണ്ടാമതൊരിക്കല്‍ കൂടി താഴേക്ക് ചലിപ്പിക്കുക.

Pages