കല്ലുവഴി

Malayalam

മുദ്ര 0176

വട്ടംവച്ചു കാട്ടുന്ന സംയുതമുദ്ര
 
കപിത്ഥകം (ഹ.ദീ.) ഇരുകൈകളിലും പിടിച്ച്, ഇടതാ താഴെ, ശിരസ്സിൻറെ ഇടതുവശത്ത്, ശിരസ്സിൻറെ വലതു വശത്ത്, വലത്തു താഴെ, മാറിനു മുന്നിൽ ഇങ്ങനെ അഞ്ചു സ്ഥാനങ്ങളിൽ പരസ്പരം തിരിച്ചും മറിച്ചും സ്പർശിച്ചാൽ പീലി എന്ന മുദ്ര.

മുദ്ര 0175

വട്ടംവച്ചു കാട്ടുന്ന സംയുതമുദ്ര
 
ഇരുകൈകളിലും കപിത്ഥകം (ഹ.ദീ.) പിടിച്ച് ഇടതു താഴെ, ഇടതു മുകളിൽ, വലതു മുകളിൽ, വലതു താഴെ, മാറിനു മുന്നിൽ എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങലിൽ പരസ്പരം സ്പർശിക്കുക.

മുദ്ര 0174

സംയുതമുദ്ര
 
ഹംസപക്ഷം (ഹ.ദീ.) ഇരുകൈകളിലും പിടിച്ച് മാറിനുമുന്നിൽ ഇടത്തുനിന്ന് ചുഴിച്ചെടുത്ത് മദ്ധ്യത്തിൽ കൊണ്ടുവന്ന് മലർത്തി, വിരലുകൾ അല്പം വിടർത്തി അവസാനിപ്പിക്കുന്നു.

മുദ്ര 0173

സംയുതമുദ്ര
 
ഇടതുകയ്യിൽ സ്ത്രീമുദ്ര (കടകം ഹ.ദീ.) പിടിച്ച് വലംകയ്യിലെ സൂചികാമുഖംകൊണ്ട് ചൂണ്ടിക്കാട്ടുന്ന മുദ്ര.

മുദ്ര 0172

കെട്ടിച്ചാടിക്കാട്ടുന്ന സംയുതമുദ്ര
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ചലിപ്പിച്ച്, ഒടുവിൽ കടകം (ഹ.ദീ.) പിടിച്ച് അവസാനിപ്പിക്കുന്നു.

മുദ്ര 0171

വട്ടംവച്ചു കാട്ടുന്ന സംയുതമുദ്ര
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച് ഇടതു താഴെ, ഇടതു മുകളിൽ, വലതു മുകളിൽ, വലതു താഴെ, മാറിനു മുന്നിൽ എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങലിൽ പരസ്പരം സ്പർശിക്കുക.

മുദ്ര 0167

അസംയുതമുദ്ര
 
പല്ലവം (ഹ.ദീ.) നെറ്റിക്കു സമീപത്തുനിന്ന് ദൂരേക്ക് അകറ്റിക്കൊണ്ടുവന്ന് അവസാനിപ്പിക്കുക.

മുദ്ര 0170

സംയുതമുദ്ര
 
ഇടംകയ്യിൽ ...... വലംകയ്യിൽ സൂചികാമുഖവും (ഹ.ദീ.) പിടിച്ച് വലംകൈ ചുവട്ടിലൂടെ ചുഴിച്ചൊടുത്ത് ഇടംകയ്യിൽ രണ്ടുതവണ സ്പർശിക്കുന്നത് അർജ്ജുനൻ എന്ന മുദ്ര.

മുദ്ര 0169

സംയുതമുദ്ര
 
ഇരുകൈകളിലും അഞ്ജലി (ഹ.ദീ.) പിടിച്ച് ദക്ഷിണ നല്കുന്നതുപോലെ ചലിപ്പിക്കുക.

മുദ്ര 0168

സംയുതമുദ്ര
 
ഇരുകൈകളിലും പല്ലവം (ഹ.ദീ.) പിടിച്ച് ശരീരത്തിനു വലതുവശത്തുനിന്ന് മുന്നിലേക്ക് ചലിപ്പിക്കുക.

Pages