കല്ലുവഴി

Malayalam

മുദ്ര 0136

അസംയുതമുദ്ര
 
വലംകൈ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ ചുഴിച്ചെടുത്ത് കമഴ്ത്തി മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് രണ്ടുവട്ടം താഴേക്ക് ചലിപ്പിച്ച് അവസാനിപ്പിക്കുന്നത് മനസ്സ് എന്ന മുദ്ര.

മുദ്ര 0135

വട്ടംവച്ചു കാണിക്കുന്ന സംയുതമുദ്ര
 
ഇടംകയ്യിൽ മാറിനുമുന്നിൽ ഉള്ളിലേക്കും വലംകയ്യിൽ പുറത്തേക്കും ഭ്രമരം (ഹ.ദീ.) പിടിച്ച്, വലംകൈ നെറ്റിക്കുമുന്നിൽ ഇടത്ത്, വലത്ത്, മാറിനുമുന്നിൽ എന്നിങ്ങനെ നിർത്തി നിർത്തി ചലിപ്പിച്ചാൽ ഇരുട്ട് എന്ന മുദ്ര.

മുദ്ര 0134

സംയുതമുദ്ര
 
കയ്യിൽ ഹംസമെന്ന മുദ്ര പിടിച്ച് കാലിൻറെ മുന്നടികൾ വച്ച് ഹംസത്തിൻറെ നടപ്പിനെ അനുകരിച്ച് നടക്കുക.

മുദ്ര 0133

സംയുതമുദ്ര
 
ഇരുകൈകളിലും സൂചികാമുഖം (ഹ.ദീ.) പിടിച്ച് മാറിനുമുന്നിൽ അല്പം അകലത്തിൽനിന്നു തുടങ്ങി പരസ്പരം അടുപ്പിച്ച് അവസാനിപ്പിക്കുക.

മുദ്ര 0132

സംയുതമുദ്ര
 
ഇരുകൈകളിലെയും സൂചികാമുഖം (ഹ.ദീ.) പുരികത്തിൻറെ മുന്നിൽ അതേ ആകൃതിയിൽ രണ്ടുമൂന്നു വട്ടം ചലിപ്പിക്കുക.

മുദ്ര 0131

സംയുതമുദ്ര
 
ഇരുകൈകലിലും ഹംസാസ്യം (ഹ.ദീ.) മുഖം മറയാത്ത ഉയരത്തിൽ പിടിച്ച് വിരലുകൾ ഇളക്കി, താഴേക്ക് ചലിപ്പിച്ച് നാഭിക്കു സമം അവസാനിപ്പിക്കുക.

മുദ്ര 0130

സംയുതമുദ്ര.
 
വലംകയ്യിലെ മുദ്രാഖ്യം (ഹ.ദീ.) പുറത്തേക്കു തിരിച്ച് വിരലുകളിളക്കിയും ഇടംകയ്യിലെ ഹംസപക്ഷം (ഹ.ദീ.) ഉള്ളിലേക്കു തിരിച്ചും മാറിനു മുന്നിൽ പിടിച്ച്, കണ്ണുകൾ മുകളിൽനിന്ന് താഴേക്ക് ചലിപ്പിച്ചാൽ ചിന്തിക്കുക എന്ന മുദ്ര.

മുദ്ര 0129

സംയുതമുദ്ര.
 
ഇരുകൈകളിലെയും വർധമാനകം (ഹ.ദീ.) കൊണ്ട് പെരുമ്പറയുടെ ആകൃതിയിൽ വൃത്താകൃതിയിൽ ചലിപ്പിച്ച്, മാറിനുമുന്നിൻ വന്ന്, ഇരുകയ്യിലെയും മുഷ്ടി (ഹ.ദീ.) കൊണ്ട് കയ്യിൽ കോൽ പിടിച്ച് പെരുമ്പറ മുഴക്കുന്ന രീതിയിൽ ശക്തിയായി അടിക്കുക.

മുദ്ര 0128

സംയുതമുദ്ര.
 
ഇടംകയ്യിൽ മുകുളവും (ഹ.ദീ.) വലംകയ്യിൽ ഹംസപക്ഷവും (ഹ.ദീ.) പിടിച്ച്, മാറിനു മുന്നിൽ ഇരുകൈകളും ചേർത്ത് ആരംഭീച്ച് ഇരുകൈകളും അല്പം അകറ്റി, ഇടംകയ്യിൽ മുകുളവും (ഹ.ദീ.) വലംകയ്യിൽ പതാകവും (ഹ.ദീ.) പിടിച്ച് അവസാനിപ്പിക്കുക.

മുദ്ര 0127

ചവിട്ടിച്ചാടി കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ കമഴ്ത്തിപ്പിടിച്ച് അവിടെനിന്ന് ഉയർത്തി ശിരസ്സിനു സമം കൊണ്ടുവന്ന് കർത്തരീമുഖം (ഹ.ദീ.) പിടിക്കുന്നത് വീട് എന്ന മുദ്ര.

Pages