കല്ലുവഴി

Malayalam

മുദ്ര 0146

താണുനിന്നു ഇടംകൈകൊണ്ടു മാത്രം കാട്ടുന്ന അസംയുതമുദ്ര

 
മാറിനുമുന്നിൽ കമഴ്ത്തിപ്പിടിച്ച ഹംസപക്ഷം (ഹ.ദീ.) ഉള്ളിലൂടെ ചുഴിച്ചെടുത്ത് പല്ലവം (ഹ.ദീ.) പിടിച്ച് വിരലുകൾ താഴേക്കു വരുന്ന വിധത്തിൽ രണ്ടു തവണ താഴ്ത്തിക്കാട്ടിയാൽ ഫന്ന്, ഇവിടെ എന്നെല്ലാം അർഥം വരുന്ന മുദ്ര.

മുദ്ര 0145

അസംയുതമുദ്ര
 
വലംകയ്യിലെ മുഷ്ടി (ഹ.ദീ.) വലതുവശത്ത് അല്പം ഉയർത്തി, അധികാരം സൂചിപ്പിച്ച് പിടിക്കുക.

മുദ്ര 0144

സംയുതമുദ്ര
 
ഇടംകൈ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ മലർത്തിയും വലംകൈ മുഷ്ടി (ഹ.ദീ.) അതിനെ ചുറ്റി അടിയിലൂടെ എടുത്ത് ഉയർത്തി, ഇടംകൈപ്പടത്തിൽ ശക്തിയായി സ്ഥാപിക്കുക.

മുദ്ര 0142

സംയുതമുദ്ര
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) വലംകൈ പുറത്തേക്കും ഇടംകൈ അകത്തേക്കും പിടിച്ച്, ചെറുതായി കൈക്കുഴ ഇളക്കിക്കൊണ്ട് വലംകൈ താഴേക്കു ചലിപ്പിച്ച് ചുഴിച്ചു കൊണ്ടുവരിക.

മുദ്ര 0141

സംയുതമുദ്ര
 
ഇരുകയ്യിലും മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് മാറിനു മുന്നിൽ വലത്തും ഇടത്തും കൈകൾ മാറിമാറി താഴ്ത്തി ഉയർത്തിയാൽ ചലിക്കുക എന്ന മുദ്ര.

മുദ്ര 0140

വട്ടംവച്ചുകാട്ടുന്ന സംയുതമുദ്ര
 
വലംകൈ അകത്തേക്കും ഇടംകൈ പുറത്തേക്കും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് ഇടത്തുകൂടി നെറ്റിക്കു മുന്നിലൂടെ ചുഴിച്ചെടുക്കുമ്പോൾ വലംകൈ പുറത്തേക്കും ഇടംകൈ അകത്തേക്കും തിരിച്ച് മാറിനുമുന്നിൽ കൊണ്ടുവന്ന് അവസാനിപ്പിച്ചാൽ എല്ലായ്പ്പോഴും എന്ന മുദ്ര.

മുദ്ര 0139

സംയുതമുദ്ര. നന്മ, സംഭവിക്കുക, ആശിർവാദം എന്നീ മൂന്നു മുദ്രകളുടെ സമാഹാരമായ കൂട്ടുമുദ്രയാണിത്.
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) മലർത്തിപ്പിടിച്ച് കൈക്കുഴ ഇളക്കി മാറിനു മുന്നിലേക്ക് ഉയർത്തിയാൽ നന്മ എന്നർഥം. നെറ്റിക്കു മുന്നിൽ ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പുറത്തേക്കു പിടിച്ച് താഴേക്കു കൊണ്ടുവന്ന് കൈകൾ മലർത്തി വിടുന്നത് സംഭവിക്കുക എന്ന മുദ്ര. ഇരുകൈകളും നെറ്റിക്കു മുന്നിൽ ഹംസപക്ഷമാക്കി (ഹ.ദീ.) കമഴ്ത്തി പിടിക്കുന്നത് ആശിർവാദമുദ്ര.
 

മുദ്ര 0138

സംയുതമുദ്ര
 
വലംകയ്യിൽ പുറത്തേക്കും ഇടംകയ്യിൽ അകത്തേക്കും മൃഗശീർഷം (ഹ.ദീ.) പിടിച്ച് വിരലുകൾ ഇളക്കി, പരസ്പരം അടുപ്പിച്ചാൽ അനുജൻ എന്ന മുദ്ര.

മുദ്ര 0137

സംയുതമുദ്ര
 
ഇടംകയ്യിൽ ശിഖരം (അ.ദ.) മലർത്തി മാറിനുമുന്നിലും അതിനു പിന്നിൽ വലംകയ്യിലെ ഹംസാസ്യം (ഹ.ദീ.) മലർത്തി വിരലുകൾ ചെറുതായിളക്കിയുെ പിടിച്ച്, വലംകൈ ഇടംകയ്യോടടുപ്പിച്ചാൽ അനുരാഗം എന്ന മുദ്ര.

Pages