കല്ലുവഴി

Malayalam

മുദ്ര 0126

സംയുതമുദ്ര.
 
ഇരുകയ്യിലും മുഷ്ടി (ഹ.ദീ.) മലർത്തി മാറിനു മുന്നിൽ അല്പം താഴ്ത്തി പിടിച്ച് കൈക്കുഴകൾ ഇളക്കി, മുകളിലേക്ക് ചലിപ്പിച്ച്, മാറിനു സമം കൊണ്ടുവന്ന് അവസാനിപ്പിക്കുക.

മുദ്ര 0125

അസംയുതമുദ്ര.
 
വലംകൈകൊണ്ടോ ഇടംകൈകൊണ്ടോ സന്ദർഭാനുസരണം ഈ മുദ്ര കാണിക്കാവുന്നതാണ്. വലംകൈകൊണ്ടു കാട്ടുമ്പോൾ മാറിനു മുന്നിൽ അല്പം വലത്തായി മുഷ്ടി (ഹ.ദീ.) പിടിച്ചു വിട്ട് പതാകം (ഹ.ദീ.) ആക്കി, വലത്തുനിന്ന് മുന്നിലൂടെ ചുഴിച്ചെടുത്ത് ഇടത്തേ മാറിനു മുന്നിൽ വന്ന് മലർത്തി, ഇടത്തേ മാറിനടുത്തുനിന്ന് വലത്തു മുന്നിലെ കോണിലേക്ക് വലംകൈ ചലിപ്പിച്ച്, വലത്തു മുന്നിൽ കൈ കമഴ്ത്തിയിട്ട് അവസാനിപ്പിക്കുക.

മുദ്ര 0123

അസംയുതമുദ്ര.
 
വലംകൈ മുഖത്തിനു മുന്നിൽ ചുഴിച്ചെടുത്ത്, മൂക്കിനു മുന്നിൽ കടകം (ഹ.ദീ.) പിടിച്ച്, തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് മൃദുവായി ചലിപ്പിക്കുന്നത് ഗന്ധമെന്ന മുദ്ര.

മുദ്ര 0122

സംയുതമുദ്ര.
 
ഇടംകയ്യിൽ യുദ്ധമുഷ്ടിയും (തള്ളവിരൽ മറ്റു നാലു വിരലുകളുടെ മദ്ധ്യത്തിലൂടെ കടത്തിക്കൊണ്ടുള്ള മുഷ്ടിയാണ് യുദ്ധമുഷ്ടി.) വലംകയ്യിൽ ഭ്രമരവും (ഹ.ദീ.) ആന എന്ന മുദ്രയിൽ തുമ്പിക്കയ്യിനെയും ചെവിയെയും പ്രതീകവൽക്കരിക്കുന്നതു പോലെ ഇടംകൈ നാഭിക്കു മുന്നിലും വലംകൈ ശിരസ്സിനു വലതുവശത്തും പിടിച്ച് ചലിപ്പിക്കുന്നത് ഗണപതി എന്ന മുദ്ര.

മുദ്ര 0121

സംയുതമുദ്ര.
 
ഇടത്തേക്കയ്യിൽ മുകുളവും (ഹ.ദീ.) വലത്തേക്കയ്യിൽ പുറത്തേക്കു ഹംസപക്ഷവും (ഹ.ദീ.) മാറിനുമുന്നിൽ പിടിച്ച് വലതുകൈ താഴേക്ക് വട്ടത്തിൽ ചുഴിച്ചെടുത്ത് മുഷ്ടി (ഹ.ദീ.) പിടിക്കുക.

മുദ്ര 0120

സംയുതമുദ്ര.
 
ചെവിയുടെ സമീപത്ത് മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് വിട്ട് സൂചികാമുഖം (ഹ.ദീ.)പിടിക്കുന്നത് കർണ്ണം. സൂചികാമുഖം പിടിച്ച് മറിക്കുന്നത് ഇതരകർണ്ണമെന്ന അർഥത്തിലാണ്.

മുദ്ര 0119

സംയുതമുദ്ര.
 
ചെവിയുടെ സമീപത്ത് ഇരുകൈകളിലും മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് വിട്ട് സൂചികാമുഖം (ഹ.ദീ.) പിടിക്കുന്നത് കർണ്ണം. സൂചികാമുഖം ഇരുകൈകളിലും പിടിച്ച് മറിക്കുന്നത് ഇതരകർണ്ണമെന്ന അർഥത്തിലാണ്. ശിഖരം (ഹ.ദീ.) പിടിച്ചു ചലിപ്പിക്കുന്നത് ഇതരകർണ്ണത്തിലേക്ക് ആശയങ്ങൾ സഞ്ചരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

മുദ്ര 0118

സംയുതമുദ്ര.
 
ചെവിക്കടുത്ത് ഇരുകൈകളിലും മുദ്രാഖ്യം (ഹ.ദീ.) പിടിച്ചു വിട്ടു സുചികാമുഖം (ഹ.ദീ.) ആക്കുന്നത് കർണ്ണം. ഒരുകയ്യിലെ ഹംസപക്ഷ (ഹ.ദീ.) ത്തിൽ മറുകയ്യിലെ മുഷ്ടി ഇടിക്കുന്നത് കർണ്ണപുടം.

മുദ്ര 0117

സംയുതമുദ്ര.
 
ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) മലർത്തി വയറിനു മുന്നിൽ പിടിച്ച് കൈക്കുഴ ഇളക്കി, കൈകൾ മാറി മാറി താഴേക്കും മുകളിലേക്കും ഇളക്കുന്നത് വിശപ്പ് എന്ന മുദ്ര.

Pages