കല്ലുവഴി

Malayalam

മുദ്ര 0106

രണ്ടു കൈകൊണ്ടും കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഊർണ്ണനാഭം (ഹ.ദീ.) ഇടംകൈ മലർത്തി മാറിനുമുന്നിലും വലംകൈ കമഴ്ത്തി മറ്റേക്കൈയ്ക്കു മുകളിലുമായി പിടിച്ച് അല്പം വിറപ്പിച്ച് വലംകൈ വലത്തേക്കും ഇടംകൈ ഇടത്തേക്കും നീക്കുന്നത് മഞ്ഞ്, കുളിർമ എന്നെല്ലാമുള്ള മുദ്ര. 

മുദ്ര 0105

സംയുതമുദ്ര.
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) വൃക്ഷമോ മറ്റോ പിടിച്ചു കുലുക്കുന്നതിനു സമമായി ഇളക്കുക.

മുദ്ര 0104

അസംയുതമുദ്ര.
 
വലംകയ്യിലെ പതാകം (ഹ.ദീ.) പുറത്തേക്കു പിടിച്ച് അല്പം മുന്നിലേക്കു നീട്ടി, മോതിരവിരൽകൊണ്ട് പൊട്ടു തൊടുന്നതായി കാട്ടുന്നതാണ് ഈ മുദ്ര.

മുദ്ര 0103

വട്ടംവച്ചുകാണിക്കുന്ന സംയുതമുദ്ര.
 
ഇടതുവശത്തുനിന്ന് ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ചു വിട്ട് ഹംസപക്ഷം (ഹ.ദീ.) വിരലുകൾ അല്പം അകറ്റിപ്പിടിച്ച് വേഗത്തിൽ ഇളക്കിക്കൊണ്ട് മുന്നിലൂടെ വൃത്താകൃതിയിൽ വലത്തേക്കു കൊണ്ടുവന്ന് മാറിനുമുന്നിലെത്തി ഇടംകൈ അകത്തേക്കും വലംകൈ പുറത്തേക്കുമായി അവസാനിപ്പിക്കുക.

മുദ്ര 0102

ചവിട്ടിച്ചാടിക്കാണിക്കുന്ന സംയുതമുദ്ര.
 
നെറ്റിക്കുമുന്നിൽ തൊഴുതുപിടിച്ചു തുടങ്ങി, കൈകൾ ഇരുവശത്തേക്കും അകറ്റി, പുറത്തേക്കുതിരിച്ച് കടകം (ഹ.ദീ.) പിടിക്കുന്നത് കുബേരൻ എന്ന മുദ്ര.

മുദ്ര 0101

സംയുതമുദ്ര.
 
ഇടംകയ്യിലെ കടകം (ഹ.ദീ.) മാറിനുമുന്നിൽ കമഴ്ത്തിയും വലംകൈമുട്ട് അതിനുമുകളിൽ വച്ച് കൈപ്പടം മുകളിലേക്കാക്കി, വലത്തേക്കു ചുഴിച്ചെടുത്ത്, പുറത്തേക്ക് കടകം (ഹ.ദീ.) പിടിച്ച് അവസാനിപ്പിക്കുന്നത് കുന്തി എന്ന മുദ്ര.

മുദ്ര 0100

സംയുതമുദ്ര.
 
ഇരുകൈകളിലും ഭ്രമരം (ഹ.ദീ.) മാറിനു മുന്നിൽ കമഴ്ത്തിപ്പിടിച്ച്, വിരലുകൾ ഇളക്കിക്കൊണ്ട് ചെറുവൃത്താകൃതിയിൽ ചലിപ്പിക്കുക.

മുദ്ര 0099

സംയുതമുദ്ര.
 
ഇരുകൈകളിലും കടകം (ഹ.ദീ.) ഉള്ളിലേക്കു മാറിനുമുന്നിൽ പിടിച്ച്, കുടയുടെ കാലിനെ അനുസ്മരിപ്പിക്കുംവിധം വലംകൈ മുകളിലേക്കു ചലിപ്പിച്ചാൽ കുട എന്ന മുദ്ര.

മുദ്ര 0098

സംയുതമുദ്ര.
 
ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) മലർത്തിപ്പിടിച്ച് അരയ്ക്കു മുന്നിൽനിന്ന് ഇളക്കിക്കൊണ്ട് മാറിനുമുന്നിലെത്തിച്ച് അവസ്നിപ്പിക്കുക.

മുദ്ര 0097

അസംയുതമുദ്ര.
 
വലംകയ്യിൽ സൂചികാമുഖം (ഹ.ദീ.) പിടിച്ച്, ചൂണ്ടുവിരൽകൊണ്ട് കീടത്തിൻറെ ചലനത്തെ സ്മരിക്കുംവിധം ചലിപ്പിച്ചാൽ കീടമെന്ന മുദ്ര.

Pages