കല്ലുവഴി

Malayalam

മുദ്ര 0016

ആകട്ടെ (രണ്ട്)

കാല്‍കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും മുഷ്ടികള്‍ ശിരസ്സിനുമുന്നില്‍ ഉള്ളിലെക്ക് തിരിച്ച് പിടിച്ച് വിട്ട് ഹംസപക്ഷമാക്കി താഴേക്ക് ചലിപ്പിച്ച് അരയ്ക്ക് സമം  കൊണ്ട് വന്ന് മുഷ്ടി പിടിച്ച് വീണ്ടും വിട്ട് ഹംസപക്ഷം ആക്കി ഒരിക്കല്‍ കൂടി താഴെ നിന്ന് മുകളിലേക്ക് ചലിപ്പിച്ച് നെറ്റിക്ക് സമം കൊണ്ട് വന്ന് മുഷ്ടി പിടിക്കുക. 

മുദ്ര 0015

ആകട്ടെ (ഒന്ന്)

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും മുഷ്ടി നെറ്റിക്ക് മുന്നില്‍ ഉള്ളിലെക്ക് തിരിച്ച് പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി താഴേക്ക് ചലിപ്പിച്ച് അരയ്ക്ക് സമം കൊണ്ട് വന്ന് വീണ്ടും മുകളിലേക്ക് ചലിപ്പിച്ച് ശിരസ്സിനു മുന്നില്‍ കൊണ്ട് വന്ന് മുഷ്ടി പിടിക്കുന്നു.

മുദ്ര 0014

കാല്‍കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

മുന്നോട്ട് നീട്ടി പിടിച്ച കൈകളിലെ മുഷ്ടികള്‍ ഊഞ്ഞാല്‍ ചരടില്‍ പിടിച്ച് മുന്നിലേക്കും പിന്നിലേക്കും ആട്ടുന്നത് പോലെ ചലിപ്പിക്കുന്ന മുദ്ര.

മുദ്ര 0013

കാലുകൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലെയും ഭ്രമരമുദ്ര ചെവികളുടെ ഭാഗത്തായി പിടിച്ച് ആന, ചെവിയാട്ടുന്നത് പോലെ കൈകള്‍ ചലിപ്പിക്കുന്ന മുദ്ര.

മുദ്ര 0012

കാലുകൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും കടകമുദ്ര ഇടത് മാറിനു മുന്നില്‍ പിടിച്ച് ലഘുവായി ചലിപ്പിച്ച് ശിരസ്സിനു മുകളിലൂടെ ഹാരത്തെ സൂചിപ്പിച്ച് ചലിപ്പിച്ച് കൊണ്ടുവന്ന് മാറിനുമുന്നില്‍ അവസാനിപ്പിക്കുന്ന മുദ്ര .

മുദ്ര 0011

താണ്‌ നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തെ കൈയ്യിലെ ഹംസപക്ഷം ഇടത്തെ മാറിനുമുന്നില്‍ ഉള്ളിലേക്ക് തിരിച്ച് പിടിച്ച് അവിടെ നിന്നും വലത്തേക്ക് ചലിപ്പിച്ച് വലത്തെ മാറിനു മുന്നിലെത്തിയാല്‍ മുദ്രാഖ്യമുദ്ര പിടിച്ച് അവസാനിപ്പിക്കുന്ന മുദ്ര. ഇടത് കൈകൊണ്ടും ഈ മുദ്ര കാട്ടാവുന്നതാണ്‌.

മുദ്ര 0010

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര

ഇരുകൈകളിലേയും മുദ്രാഖ്യം ഉള്ളിലേക്ക് തിരിച്ച് മാറിനുമുന്നില്‍ പിടിച്ച് അല്‍പ്പം താഴേക്കും വീണ്ടും മുകളിലേക്കും വീണ്ടും താഴേക്കും എന്നിങ്ങനെ ഏതാനും തവണ ചലിപ്പിച്ച് അവസാനിപ്പിക്കുന്ന മുദ്ര.

മുദ്ര 0009

കാലുകള്‍ കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലെയും ഹംസപക്ഷം നെറ്റിയ്ക്ക് മുന്നില്‍ ഉള്ളിലേക്ക് തിരിച്ച് പിടിച്ച് കൈകളില്‍ കര്‍ത്തരീമുഖം പിടിച്ച് ഇരുവശത്തേക്കുമുള്ള ചെറുചലനത്തോടെ കൈകള്‍ സാവധാനം താഴ്ത്തി മാറിനു മുന്നില്‍ എത്തിയ്ക്കുക.

മുദ്ര 0008

ചവിട്ടിച്ചാടി കാണിക്കുന്ന സം‍യുതമുദ്ര.

കൈകള്‍ ഇരുവശത്തേക്കും നീട്ടിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് പരത്തി ചവിട്ടി കൈകള്‍ ചുഴിച്ചമര്‍ന്ന് പിന്നിലേക്ക് ഉയര്‍ന്ന് ചാടി ഇരുകൈകളിലും അരാള മുദ്ര മലര്‍ത്തി പിടിച്ച് അരക്കുസമം കൊണ്ട് വന്ന് കുഴ മുകളിലെക്കും താഴേക്കും ഇളക്കി കൈകള്‍ മുകളിലേക്ക് കൊണ്ട് വന്ന് നെറ്റിയ്ക്ക് സമം സൂചികാമുഖം ആക്കുക. പിന്നീട് ഇരുകൈകളിലും മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി കൈകളിളക്കി ഇരുവശത്തേക്കും കൊണ്ട് വന്ന് നിവര്‍ത്തി ഇടുക.

മുദ്ര 0007

വട്ടം വെച്ച് കാട്ടുന്ന സം‍യുതമുദ്ര.

കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് വലത്ത് കാല്‍ പരത്തി ചവിട്ടുമ്പോള്‍, ഇരുകൈകളിലേയും ശിഖരമുദ്ര മാറിനു മുന്നില്‍ ഇടതുകയ്യിനു മുന്നില്‍ വലത് കയ്യാക്കി പിടിച്ച്, ഇടത് വശത്തേക്ക് വൃത്താകൃതിയില്‍ കൈകള്‍ ചലിപ്പിച്ച് മാറിനു മുന്നില്‍ വലത് വശത്തേക്ക് ഇരുകൈകളും നീങ്ങുമ്പോള്‍, ഇടം കാലും വലം കാലും പിന്നിലേക്ക് ചലിപ്പിച്ച് ഒടുവില്‍ ഇടംകാല്‍ പരത്തി ചവിട്ടുമ്പോള്‍ വലത്തെ അറ്റത്തെത്തിയ ഇരുകൈകളും അവിടെ നിന്ന് എടുത്ത് മാറിനു മുന്നില്‍ കൊണ്ട് വന്ന് അവസാനിപ്പിക്കുക.

Pages