കല്ലുവഴി

Malayalam

മുദ്ര 0056

കാൽ കൂട്ടി നിന്ന് കാട്ടാവുന്ന സംയുതമുദ്ര.

ഇടം കയ്യിൽ മാറിനു മുന്നിൽ കടകം ഉള്ളിലേക്കു തിരിച്ചു പിടിച്ചും വലംകയ്യിലെ പല്ലവമുദ്ര നെറ്റിക്കുമുന്നിൽ വിരലുകൾ മുകളിലേക്കാക്കി പിടിച്ചും വേദോച്ചാരണസന്ദർഭത്തിൽ എന്നതുപോലെ മുന്നിലേക്കും പിന്നിലേക്കും ശിരസ്സും വലംകയ്യും എതാനും തവണ ഇളക്കുക.

മുദ്ര 0055

കാൽ കൂട്ടി നിന്ന് കാട്ടാവുന്ന സംയുതമുദ്ര.

ഇരുകൈകളിലും അഞ്ജലിമുദ്രപിടിച്ച്, ജലാശയത്തിൽനിന്ന് വെള്ളമെടുക്കുന്നതുപോലെ കൈകൾ ചലിപ്പിച്ച്, മാറിനു മുന്നിൽ കൊണ്ടുവന്ന്, അർഘ്യം നല്കുന്ന മാതിരി കൈകൾ മുന്നിലേക്കു ചലിപ്പിച്ച് അവസാനിപ്പിക്കുക.

മുദ്ര 0054

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

നെറ്റിക്ക് ഇടത് വശത്ത് പിടിച്ച ഇടത്തെ കയ്യിലെ കടകവും അരക്ക് വലത് വശത്ത് വൃത്താകൃതിയില്‍ ചുഴറ്റുന്ന സൂചികാമുഖവും ചേര്‍ന്ന് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. മുദ്രാവസാനത്തില്‍ സൂചികാമുഖം കടകത്തിന്‌ നേര്‍ക്ക് ലക്ഷ്യമാക്കി നിര്‍ത്തുന്നു.

മുദ്ര 0053

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങള്‍ മാറിനു മുന്നില്‍ മലര്‍ത്തി പിടിച്ച് ഇരുവശത്തേക്കും വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് കമഴ്ത്തിയ പതാകം കൊണ്ട് പാദം എന്ന് കാട്ടുക. ഇടം കയ്യിലെ വര്‍ദ്ധമാനകം ചെറുതായി ചുഴിച്ച് ഇടത്തെ ഉപ്പൂറ്റി എന്നും അത് പോലെ തന്നെ വലം കയ്യിലെ വര്‍ദ്ധമാനകം ചെറുതായി ചുഴിച്ച് വലത്തെ ഉപ്പൂറ്റി എന്നും കാട്ടുക.

മുദ്ര 0052

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകയ്യിലേയും തള്ളവിരലുകള്‍ കൊണ്ട് മാറിനു മുന്നില്‍ സ്തനത്തിന്റെ വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് ഇടം കയ്യിലെ ഹംസപക്ഷം വിരലുകള്‍ ഇളക്കിക്കൊണ്ട് സ്തനാകൃതിയില്‍ ചുഴിക്കുകയും ഒടുവില്‍ സ്തനത്തിന്റെ വലിപ്പം സൂചിപ്പിച്ച് അവസാനിപ്പിക്കുകയും ചെയ്ത് ഇതെല്ലാം വലത് വശത്തും പിന്നീട് ഇരുകൈ കൊണ്ട് ഒരുമിച്ചും ചെയ്ത് ലജ്ജയോടെ നില്‍ക്കുക.

മുദ്ര 0051

താണ്‌ നിന്ന് കാട്ടുന്ന അസം‍യുത മുദ്ര.

വലത്തെ കയ്യിലെ ഹംസപക്ഷം വലത്തെ കണ്ണിനു മുകളില്‍ പുറത്തേക്ക് പിടിച്ച് ദേഹം ഇടത്തോട്ട് ഉലയുന്നതോടൊപ്പം വലം കൈ ഉള്ളിലെക്ക് തിരിച്ച് കടകം പിടിക്കുകയും കിടന്നുറങ്ങുന്ന ഭാവത്തില്‍ കണ്ണടക്കുകയും ചെയ്യുന്നു.

മുദ്ര 0050

കാല്‍ കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം കണ്ണിനു മുന്നില്‍ പുറത്തേക്ക് തിരിച്ച് പിടിച്ച് കണ്ണടയ്ക്കുന്ന രീതിയില്‍ ഉള്ളിലേക്ക് തിരിച്ച് കടകം പിടിക്കുന്നു.

മുദ്ര 0049

കാല്‍കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

ചുണ്ടിനുമുന്നില്‍ കമഴ്ത്തി പിടിച്ച പതാകം മുന്നിലേക്കും പിന്നിലേക്കും മെല്ലെ ഇളക്കുക.

മുദ്ര 0048

കാൽ കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ വയറിനു മുകളിലായി കമഴ്ത്തി പിടിച്ച് മുന്നോട്ട് അർദ്ധവൃത്താകൃതിയിൽ ചുഴിച്ച് വയറിനു താഴെ മലർത്തി കർത്തരീമുഖം പിടിക്കുന്നു.

മുദ്ര 0047

കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുത മുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ ചെറുവൃത്താകൃതിയിൽ ചലിപ്പിച്ച് ഒടുവിൽ കർത്തരീമുഖം പിടിച്ച് കലം എന്ന മുദ്ര കാട്ടുക. ഹംസപക്ഷം കൊണ്ട് കലത്തിന്റെ അടപ്പ് കാട്ടുന്നു. ശുകതുണ്ഡമുദ്ര കൊണ്ട് അതിന്റെ കൊളുത്ത് കാട്ടുക.

Pages