കല്ലുവഴി

Malayalam

മുദ്ര 0096

അസംയുതമുദ്ര.
 
വലംകയ്യിൽ അർധപതാകം (ബാലരാമഭരതം - മോതരവിരലും ചെറുവിരലും മടക്കി, മറ്റു മൂന്നു വിരലുകളും നിവർന്നിരുന്നാൽ അർധപതാകം) പിടിച്ച്, വിരലുകൾക്കിടയിൽ കിഴങ്ങ് എടുക്കുന്നതായി ഭാവിക്കുന്നത് കിഴങ്ങ് എന്ന മുദ്ര.

മുദ്ര 0095

സംയുതമുദ്ര.
 
ഇരുകൈകളിലും അഞ്ജലിമുദ്ര പിണച്ച്, പരസ്പരം ചേർത്തു പിടിച്ച് പന്നിയുടെ മുഖത്തെ അനുസ്മരിപ്പിക്കുംവിധം ചലിപ്പിക്കുക.

മുദ്ര 0094

അസംയുതമുദ്ര.
 
വലംകൈ അല്പം വലത്തേക്കു മാറ്റി, പരമാവധി താഴ്ത്തി, കർത്തരീമുഖം (ഹ.ദീ.) പിടിക്കുക.

മുദ്ര 0093

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ഇടംകൈ മാറിനുമുന്നിൽ മലർത്തിപ്പിടിച്ച്, വലംകൈ അതിനു മുന്നിൽനിന്നു ചുഴിച്ചെടുത്ത് ഇടംകയ്യിനുമുകളിൽ കമഴ്ത്തി, ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) പിടിക്കുന്നത് കുട്ടി, ബാലൻ എന്നെല്ലാമർഥം വരുന്ന മുദ്ര.

മുദ്ര 0092

ചവിട്ടിപിന്നാക്കംചാടിക്കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിൽ കർത്തരീമുഖം (ഹ.ദീ.) കമഴ്ത്തി, മാറിനുമുന്നിൽ പിടിച്ച്, വലതുകയ്യിലെ ഹംസപക്ഷം (ഹ.ദീ.) അതിനെ ചുഴറ്റി താഴെക്കൂടിയെടുത്ത് നെറ്റിക്കുമുന്നിൽ കൊണ്ടുവന്ന് മുദ്രാഖ്യം (ഹ.ദീ.) പിടിച്ചു വിട്ടാൽ പുത്രൻ എന്ന മുദ്ര.

മുദ്ര 0091

സംയുതമുദ്ര.
 
ഇടംകയ്യിൽ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ മലർത്തിപ്പിടിച്ച്, വലംകയ്യിലെ വർധമാനകം (ഹ.ദീ.) തള്ളവിരൽ താഴേക്കാക്കി, ചലിപ്പിച്ചുകൊണ്ട് വലതുമുകളിൽനിന്ന് ഇടംകയ്യിനുള്ളിലേക്കു കൊണ്ടു വരിക. ഇതുതന്നെ വീണ്ടും ആവർത്തിക്കുക.

മുദ്ര 0090

സംയുതമുദ്ര.
 
ചങ്ങല എന്നും ഗൃഹം എന്നുമുള്ള മുദ്രകൾ ചേർത്തുവച്ചാണ് ഈ കൂട്ടുമുദ്ര സൃഷ്ടിച്ചിരിക്കുന്നത്. വട്ടുവച്ചുകാട്ടുന്നതാണ് ചങ്ങലയെന്ന മുദ്ര. ചവിട്ടിച്ചാടി കാട്ടുന്നതാണ് ഗൃഹമെന്ന മുദ്ര. ഈ രണ്ട് ഇളകിയാട്ടങ്ങളുടെ ഭാഗങ്ങളും ഈ മുദ്രയിൽ വരും.
 

മുദ്ര 0089

അസംയുതമുദ്ര.
 
കയ്യിൻറെ മണിബന്ധത്തിനു മുകളിൽ മറ്റേക്കയ്യിലെ ഹംസപക്ഷം (ഹ.ദീ.) കൊണ്ട് വളയുടെ ആകൃതിയിൽ ചലിപ്പിച്ച്, ഒടുവിൽ കടകം കമഴ്ത്തിപ്പിടിച്ചാൽ വള എന്ന മുദ്ര.

മുദ്ര 0088

അസംയുതമുദ്ര.
 
കയ്യിൻറെ മണിബന്ധത്തിനു മുകളിൽ മറ്റേക്കയ്യിലെ ഹംസപക്ഷം (ഹ.ദീ.) കൊണ്ട് വളയുടെ ആകൃതിയിൽ ചലിപ്പിച്ച്, ഒടുവിൽ കടകം കമഴ്ത്തിപ്പിടിച്ചാൽ വള എന്ന മുദ്ര.

മുദ്ര 0087

താണുനിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകയ്യിലും  ഹംസപക്ഷം (ഹ.ദീ.) മാറിനു മുന്നിൽ കമിഴ്ത്തി പിടിച്ച് ഉള്ളിലേക്ക് ചുഴിച്ചെടുത്ത് ഇരുകയ്യിലും കർത്തരീമുഖം (ഹ.ദീ.) കമിഴ്ത്തി പിടിച്ച് രണ്ട് കൈകളിലും പൊടുന്നനെ ശിഖരം (ഹ.ദീ.) പിടിക്കുക. കണ്ണുകൊണ്ട് കാണുക എന്ന ഭാവം നടിക്കുകയും വേണം.

Pages