കല്ലുവഴി

Malayalam

മുദ്ര 0076

കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിലെ മുഷ്ടി (ഹ.ദീ.) മാറിനുമുന്നിൽ അല്പം വലത്തേക്കു നീക്കിപ്പിടിച്ച് വലംകയ്യിലെ മുഷ്ടി (ഹ.ദീ.) അതിനു താഴ്ക്കുടി ചുഴറ്റിയെടുത്ത് ഇടംകയ്യിനു മുകളിലെത്തിച്ച്, ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ഇടതുകയ്യിലെ വിരലുകൾ വലത്തേക്കും വലതുകയ്യിലെ വിരലുകൾ മുന്നിലേക്കും വരുന്ന രീതിയിൽ, വലംകൈ ഇളക്കിക്കൊണ്ട് ഇടംകയ്യിൻറെ മുകളിലേക്കു വയ്ക്കുക. ഇതു രണ്ടു തവണ ആവർത്തിക്കുക.

മുദ്ര 0075

കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ നീട്ടിപ്പിടിച്ച്, ഇടംകൈ മുകളിലേക്കു ചലിപ്പിച്ച് ഗുഹാമുഖത്തെ സൂചിപ്പിച്ച് ഇരുകൈകളിലും പതാകം (ഹ.ദീ.) പിടിക്കുന്നു.

മുദ്ര 0074

കാൽകൂട്ടി നിന്നു കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലും പതാകം (ഹ.ദീ.) പിടിച്ച്, ശിരസ്സിനുമുകളിൽ ഭാരം തീങ്ങുന്നതിനെ അനുകരിച്ചു ചലിപ്പിച്ചാൽ ഭാരം എന്ന മുദ്ര.

മുദ്ര 0073

ഇരുകൈകൾകൊണ്ടും കാട്ടുന്ന സംയുതമുദ്ര.
 
ആദ്യം വലംകൈകൊണ്ടും പിന്നെ ഇടംകൈകൊണ്ടും ഒടുവിൽ ഇരുകൈകൊണ്ടും കാട്ടുന്നു. ഓരോ കയ്യിലെയും ശിഖരം (ഹ.ദീ.) കണ്ണിനു മുന്നിൽ തിരശ്ചീനമായി ചലിപ്പിച്ചുകൊണ്ടാണ് കണ്ണിനെ സൂചിപ്പിക്കുന്നത്. 

മുദ്ര 0072

കാൽകൂട്ടിനിന്ന് കാട്ടാവുന്ന സംയുതമുദ്ര.
 
ഇരു കൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, കഴുത്തിനു വശങ്ങളിൽനിന്നു തുടങ്ങി, കഴുത്തിനുമുന്നിലെത്തുമ്പോൾ കൈകൾ പിണച്ച് കടകം (ഹ.ദീ.) പിടിച്ച് കണ്ഠസൂത്രത്തെ സൂചിപ്പിച്ച് അവസാനിപ്പിക്കുന്ന മുദ്ര.

മുദ്ര 0071

മുന്നിലേക്കു ചവിട്ടിച്ചാടി, ഇടംകൈകൊണ്ടു മാത്രം കാണിക്കുന്ന അസംയുതമുദ്ര.
 
മുന്നിലേക്കു ചവിട്ടിച്ചാടിവന്ന്, ഇടംകയ്യിലെ മുകുരം (ഹ.ദീ.) താടിക്കുമുന്നിൽ പിടിച്ച്, വിരലുകൾ ഇളക്കി, മുന്നിലൂടെ അല്പം താഴേക്കു ചുഴിച്ചെടുത്ത്, താടിക്കു മുന്നിൽനിന്നുതന്നെ മുന്നിലേക്ക് ഹംസപക്ഷമാക്കി വിടുന്ന മുദ്ര.

മുദ്ര 0070

കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും പതാകം (ഹ.ദീ.) പിടിച്ച്, വലംകൈ മുകളിൽ മേൽചുണ്ടിനെയും ഇടംകൈ താഴെ കീഴ്ചുണ്ടിനെയും പ്രതിനിധാനം ചെയ്യുമാറു പിടിച്ച്, മുന്നിലുള്ള വസ്തുവിനെ കടിച്ചു വലിക്കുന്നതായി അനുകരിക്കുക.

മുദ്ര 0069

കാൽകൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് പരസ്പരം ചേർത്തുരസിക്കൊണ്ട് മുകളിൽ അല്പം ഇടത്തുനിന്ന് വലത്തുതാഴേക്ക് ചലിപ്പിക്കുന്നത് കയർ എന്ന മുദ്ര. കയർ കടകോലിൽ ചുറ്റി, ഇരുകൈകൾകൊണ്ടും കടയുന്നതായി അനുകരിച്ചാൽ കടയുകയെന്ന മുദ്ര.

മുദ്ര 0068

ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച്, കൈകൾ ചുഴറ്റി, വലംകൈകൊണ്ട് നല്കുക എന്ന അർഥത്തിൽ മുഷ്ടി, ഹംസപക്ഷ (ഹ.ദീ.) മാക്കുന്നു. പിന്നീട് ഇരുകൈകളിലെയും ഹംസപക്ഷം നീട്ടി, മുന്നിൽനിന്ന് വാങ്ങുന്നതിനെയും അനുകരിക്കുന്നു. ഇത് പല തവണ ആവർത്തിക്കുന്നു.

മുദ്ര 0067

പ്രത്യേക ചലനവ്യവസ്ഥയോടെ കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും പതാകം (ഹ.ദീ.) പിടിച്ച് തിരമാലയുടെ ആകൃതിയിൽ തരംഗരൂപത്തിൽ കൈകളും ശരീരവും ഒരുമിച്ചിളക്കിയാൽ തിരമാല എന്ന മുദ്ര.

Pages