കല്ലുവഴി

Malayalam

മുദ്ര 0086

സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ഇരുവശത്തുനിന്നും മറിനു മുന്നിൽ ശരീരം സംരക്ഷിക്കാനുതകും വിധത്തിൽ ചട്ടയുടെ ആകൃതിയിൽ ചലിപ്പിച്ച് യുദ്ധമുഷ്ടി (നടുവിരലിൻറെയും മോതിരവിരലിൻറെയും ഇടയിൽ തള്ളവിരൽ പ്രവേശിപ്പിച്ചുകൊണ്ടു പിടിക്കുന്നത് യുദ്ധമുഷ്ടി.) പിടിച്ച് അവസാനിപ്പിക്കുന്നത് കവചം എന്ന മുദ്ര.

മുദ്ര 0085

സംയുതമുദ്ര.
 
ഇടംകയ്യിൽ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ മലർത്തിപ്പിടിച്ച് വലംകയ്യിൽ വർധമാനകം (ഹ.ദീ.) തള്ളവിരൽ താഴേക്കുവരുംവിധം അതിനുമുകളിൽ പിടിച്ച് ഇടത്തേക്ക് ഏതാനും തവണ ചുഴിക്കുക.

മുദ്ര 0084

സംയുതമുദ്ര.
 
ഇരുകൈകളിലും അഞ്ജലി (ഹ.ദീ.) മാറിനുസമം കമഴ്ത്തിപ്പിടിച്ച് മുന്നിലെചാണയിൽ ചന്ദനമരയ്ക്കുന്നതുപോലെ ചലിപ്പിച്ചാൽ ചന്ദനം അഥവാ ചന്ദനമരയ്ക്കുക എന്ന മുദ്ര.

മുദ്ര 0083

കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിൽ കടകം (ഹ.ദീ.) മാറിനു സമം ഉള്ളിലേക്കു തിരിച്ചും വലംകയ്യിൽ മുകുരം (ഹ.ദീ.) അതിനു മുകളിൽ കമഴ്ത്തിപ്പിടിച്ച്, വലംകയ്യിൻറെ വിരലുകൾ ഇളക്കിക്കൊണ്ട് ഇടത്തുനിന്ന് വലത്തേക്ക് വൃത്താകൃതിയിൽ കൊണ്ടുവന്ന് ഉള്ളിലേക്ക് തിരിച്ചു പിടിക്കുന്നത് സുന്ദരി എന്ന മുദ്ര.

മുദ്ര 0082

വട്ടംവച്ചും താണുനിന്നും കാട്ടാവുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസാസ്യം (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച് ചേർന്നിരിക്കുന്ന മൂന്നു വിരലുകൾ മൃദുവായിളക്കി ഇടത്തുവശത്തുനിന്ന് അല്പം മുകളിലൂട് വട്ടത്തിലെടുത്ത് വലതുവശത്ത് അവസാനിപ്പിക്കുമ്പോൾ കറുപ്പ് എന്ന മുദ്ര.

മുദ്ര 0081

കാൽകൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
 
ഇരുകയ്യിലും ഭ്രമരം (ഹ.ദീ.) പിടിച്ച് വിരലുകൾ ഇളക്കിക്കൊണ്ട് കണ്ണുനീരിനെ അനുസ്മരിപ്പിക്കുന്നതു പോലെ കണ്ണുകൾക്കു താഴെ ചലിപ്പിച്ചാൽ കരയുക എന്ന മുദ്ര.

മുദ്ര 0080

കാൽകൂട്ടിനിന്നോ താണുനിന്നോ കാട്ടാവുന്ന സംയുതമുദ്ര.
 
ഇരുകയ്യിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് മാറിനു മുന്നിൽ മലർത്തിയ ഇടതുകരത്തിനുമുകളിൽ വലതുകരം മലർത്തി വച്ച്, വലതുകരം ഇടതുകരത്തിനുള്ളിലൂടെ താഴേക്ക്കൊണ്ടുവന്ന് ഇടതുകരത്തിനു പുറത്തുകൂടി ചുഴിച്ചെടുത്ത് വലതുകരം ഇടതുകയ്യിനുള്ളിൽ മുകുളം (ഹ.ദീ.) പിടിക്കുകയും ഇടതുകരംകൊണ്ട് വലതുമുകുളത്തെ പിടിക്കുകയും ചെയ്താൽ അത് പ്രവൃത്തി ചെയ്യുക എന്ന മുദ്ര.

മുദ്ര 0079

സംയുതമുദ്ര.
 
ഇരുകയ്യിലും മുഷ്ടി (ഹ.ദീ.) പിടിച്ച് കയർ കയ്യിലുള്ളതുപോലെ ചലിപ്പിക്കുക.

മുദ്ര 0078

സംയുതമുദ്ര.
 
ഇരുകയ്യിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് പരസ്പരം ഉരച്ചുകൊണ്ട് ശിരസ്സിന് ഇടതുവശത്തുനിന്ന് താഴേക്ക് അല്പം വലതുവശത്തേക്ക് ചലിപ്പിക്കുന്നത് കയർ എന്നമുദ്ര.

മുദ്ര 0077

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിൽ ഊർണ്ണനാഭം (ഹ.ദീ.) പിടിച്ച് വലംകയ്യിലെ ഭ്രമരം (ഹ.ദീ.) കമഴ്ത്തി വിരലുകൾ ഇളക്കിക്കൊണ്ട് ഇടതുഭാഗത്തുനിന്ന് വൃത്താകൃതിയിലോ ചതുരാകൃതിയിലോ സന്ദർഭാനുസരണം ചലിപ്പിച്ച്, മാറിനു മുന്നിൽ അവസാനിപ്പിക്കുന്നു.

Pages