കല്ലുവഴി

Malayalam

മുദ്ര 0046

കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുത മുദ്ര.

ഇടം കയ്യിൽ മുഷ്ടിയും അതിനൽപ്പം താഴെയായി വലം കയ്യിലെ പല്ലവവും മാറിനു മുന്നിൽ പിടിച്ച് നിലം ഉഴുകുന്ന രീതിയിലുള്ള ചലനങ്ങൾ കാട്ടുക.

മുദ്ര 0045

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളും അരയ്ക്ക് സമം പരസ്പരം പിണച്ച് മുഷ്ടിയാക്കി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി വലതുകൈ വലത്തേക്കും ഇടത് കൈ ഇടത്തേക്കും ചുഴിച്ച് എടുത്ത് ഇരുകൈകളിലേയും വിരലുകൾ ഒരുമിച്ച് ചേർത്ത് താമരമൊട്ടിന്റെ ആകൃതിയിൽ പിടിച്ച് സാവധാനം ഇളകുന്ന വിരലുകൾ ഇതളുകളെ ഓർമ്മിക്കും വിധം വിടർത്തി താമരയുടെ ആകൃതിയിൽ അവസാനിപ്പിക്കുക.
 

മുദ്ര 0044

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലേയും കടകാമുഖം വലത്തെ കൈ ഉള്ളിലേക്കും ഇടത്തെ കൈ പുറത്തേയ്ക്കും ആയി മാറിനു മുന്നിൽ പിടിച്ച് ഓരോ കൈകളായി വെവ്വേറെ ഒരു ചെറു വൃത്താകൃതിയിൽ മുന്നിലെക്ക് ചലിപ്പിച്ച് അതോടൊപ്പം ശരീരത്തിന്റെ കൂടെ ചലനത്തോടെ ഈ മുദ്ര കാട്ടുന്നു.

മുദ്ര 0043

കെട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.

വലതുകാൽ വലത്തേക്ക് കെട്ടിച്ചാടുമ്പോൾ ഇരുകൈകളിലെയും സൂചികാമുഖം നെറ്റിക്കു മുന്നിൽ നിന്ന് ഇരുവശത്ത് കൂടേയും വൃത്താകൃതിയിൽ മാറിനുമുന്നിലേക്ക് എടുത്ത് ചൂണ്ടുവിരലുകൾ പരസ്പരം ചേർത്ത് പെട്ടെന്നകറ്റി പൊട്ടുക എന്ന് കാട്ടുന്നു. ഇത് തന്നെ ഇടത്തേക്ക് കെട്ടിച്ചാടിയും കാണിക്കാം.

മുദ്ര 0042

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ മാറിന് മുന്നിൽ മലർത്തി ഒരുമിച്ച് ചേർത്ത് പിടിച്ച് അവിടെ നിന്ന് ഇരുവശത്തേയ്ക്കും അൽപ്പം അകറ്റി മുദ്രാഖ്യം പിടിച്ച് അവസാനിപ്പിക്കുക.

മുദ്ര 0001

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം ഇടത് തോളിനോട് ചേര്‍ത്ത് പിടിച്ച് ഇടത്തേ ഹംസപക്ഷം അല്‍പ്പം ഇടത്തേക്ക് നീക്കി ഇരുകകളിലും കര്‍ത്തരീമുഖം പിടിക്കുക. വലത് വശത്തും കാട്ടാവുന്നതാണ്‌.

മുദ്ര 0030

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ ഹംസപക്ഷം ഉപയോഗിച്ച് മെത്ത എന്ന മുദ്ര കാട്ടുകയും ഇരുകൈകളും ഉപയോഗിച്ച് മെത്തയുടെ ഉയർച്ച താഴ്ച്ചകൾ കൊട്ടി ഒതുക്കുകയും വിരിപ്പ് വിരിക്കുകയും ഇരുവശത്തും തലയണകൾ വെക്കുകയും ചെയ്യുന്നതായി ഉള്ള മുദ്രകൾ ഇവിടെ ഉപയോഗിക്കുന്നു.

മുദ്ര 0029

കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.

നെറ്റിയ്ക്ക് മുന്നിൽ ഇരുകൈകളിലും പിടിച്ച മുകുള മുദ്ര ഹംസപക്ഷമാക്കി വിരലുകൾ നന്നായി ഇളക്കി കൊണ്ട് മുകളിൽ നിന്ന് താഴേക്ക് പൊഴിയുന്നത് സൂചിപ്പിക്കുന്ന വിധം ചലിപ്പിക്കുക.

മുദ്ര 0028

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇടത്തെ കയ്യിലെ കടകം മാറിന് മുന്നിൽ പിടിച്ച് വലത്തെ കയ്യിലെ ഹംസപക്ഷം പുറത്ത് നിന്ന്, കടകത്തിന് ചുവട്ടിലൂടെ ഉള്ളിലേക്ക് ചുഴിച്ച് എടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് വിടുക.

മുദ്ര 0027

വശത്തേക്ക് കെട്ടിച്ചാടി കാണിക്കുന്ന  സംയുതമുദ്ര.

വലത് വശത്തേക്ക് കെട്ടിച്ചാടുമ്പോൾ നെറ്റിക്ക് മുന്നിൽ ഇരുകൈകളിലും മുഷ്ടി പിടിച്ച് വിറക് ഒടിക്കുന്ന പോലെ കാണിക്കുന്നു.

Pages