കല്ലുവഴി

Malayalam

മുദ്ര 0026

താണ് നിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലതുകയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ മലർത്തി പിടിച്ച് വിരലുകൾ ഇളക്കിക്കൊണ്ട് ഇലയുടെ ആകൃതി സൂചിപ്പിക്കും വിധം വൃത്താകൃതിയിൽ ചലിപ്പിക്കുക.

മുദ്ര 0024

കാല്‍ കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തേ കൈ ശിരസ്സിനുസമം ഇടത് ഭാഗത്ത് പിടിച്ച് വേഗത്തില്‍ ഇളക്കി അരക്ക് സമം വലത് ഭാഗം വരെ എത്തിക്കുക. ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കുക.

മുദ്ര 0023

കാലുകൂട്ടിനിന്ന് കാണിക്കുന്ന അസംയുതമുദ്ര.

ഇടത്തേ കൈയ്യിലെ ഹംസപക്ഷം വലത്തേ മാറിനുമുന്നിൽ ഒന്ന് ചുഴിച്ച് സൂചികാമുഖം പിടിച്ച് അതുമുന്നിലേക്ക് നീട്ടി വസ്തുവിനെ കാട്ടിക്കൊടുക്കുന്ന മുദ്ര.

മുദ്ര 0022

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇടതുവശത്ത് മുന്നിലേക്ക് നീട്ടിപ്പിടിച്ച കൈകളില്‍ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമാക്കി ഇരുകൈകളും ജലപ്രവാഹത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ ഇളക്കി വലത് വശത്തേക്ക് നീങ്ങുന്നു. അല്‍പ്പം താഴ്ത്തി വലതുവശത്തേക്ക് കൈകള്‍ നീട്ടി ചലനമവസാനിപ്പിക്കുന്നു.

മുദ്ര 0021

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങള്‍ പുറത്തേയ്ക്ക് തിരിച്ച് മാറിനുമുന്നില്‍ പരസ്പരം ചേര്‍ത്ത് പിടിച്ച് അല്‍പ്പം ഒന്ന് ഉയര്‍ത്തി ഇരുകൈകളും ഉള്ളിലേക്ക് തിരിച്ച് വിരലുകള്‍ പരസ്പരം ചേര്‍ന്നിരിക്കുന്നവിധം ഇരുകൈകളിലും മുഷ്ടി പിടിക്കുക.

മുദ്ര 0020

താണ്‌ നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തെ കയ്യിലെ പതാകം കമിഴ്ത്തി പിടിച്ച് ഇടത്തെ മാറിനു മുന്നില്‍ നിന്നാരംഭിച്ച് ചതുരാകൃതിയില്‍ പീഠത്തെ സൂചിപ്പിക്കുന്ന വിധം ചലിപ്പിക്കുന്നു.

മുദ്ര 0019

മുമ്പിലേക്ക് കാല്‍ തൂക്കി വെച്ച് ചവിട്ടി കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലും പിടിച്ച മുഷ്ടി മാറിനുസമം അകത്തി പിടിച്ച് മുമ്പിലേക്ക് കാല്‍ തൂക്കി വെച്ച് ചവിട്ടുന്നതോടെ പരസ്പരം കൂട്ടിമുട്ടുന്നതായി കാണിക്കുന്നു. ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാവുന്നതാണ്‌.

മുദ്ര 0018

താണ്‌ നിന്ന് കാണിക്കുന്ന അസം‍യുതമുദ്ര.

മാറിനു മുന്നില്‍ മലര്‍ത്തി പിടിച്ച വലതുകയ്യിലെ ഹംസപക്ഷം വലതുവശത്തേക്ക് നീക്കി ചെറു വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് ഇടത്തേ മാറിനു മുന്നില്‍ കൊണ്ട് വന്ന് മുകുരമുദ്ര പിടിച്ച് ഇളക്കി നേത്രചലനത്തോടൊപ്പം മെല്ലെ വലത്തേക്ക് കൊണ്ട് വന്ന് മൃഗശീര്‍ഷമുദ്ര പിടിച്ച് അവസാനിപ്പിക്കുക. ഇടത്തേ കൈകൊണ്ടും ഈ മുദ്ര കാട്ടാവുന്നതാണ്‌.

മുദ്ര 0017

ആകട്ടെ (മൂന്ന്)

കാല്‍കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

അരക്കുമുന്നില്‍ പിടിച്ച മുഷ്ടി വിട്ട് ഹംസപക്ഷമാക്കി അല്‍പ്പം താഴെത്തി മുകളിലെക്ക് എടുത്ത് നെറ്റിയ്ക്ക് മുന്നില്‍ കൊണ്ട് വന്ന് വീണ്ടും മുഷ്ടി പിടിക്കുക. 

Pages