മനസി മമ രുചിയുണ്ടു
മനസി മമ രുചിയുണ്ടു യാഗം ചെയ്വാൻ
മാന്യ കൃപയാ കുരു നിയോഗം അങ്ങു
കനിവോടു വന്നു തവ കൈക്കൊൾക ഭാഗം
മനസി മമ രുചിയുണ്ടു യാഗം ചെയ്വാൻ
മാന്യ കൃപയാ കുരു നിയോഗം അങ്ങു
കനിവോടു വന്നു തവ കൈക്കൊൾക ഭാഗം
ചരണം 1
ഭവദാഗമേന മമ തോഷം മനസി
പരിചിൽ വളരുന്നു സവിശേഷം ഇപ്പോൾ
ഇവിടെ വരുവാൻ ഭവാനേതൊരഭിലാഷം
പല്ലവി
ജലജ ഭവ കേള്‍ക്ക ഗുണസിന്ധോ
തതോ വിധാതാ വിധിവദ്വിധാനം
ക്രതും വിധാതും കില നിശ്ചിതാത്മാ
ദ്രുതം സ രൂപ്യാചലമാപ്യ ദേവം
പതിം പശൂനാമിതി വാചമൂചേ
പല്ലവി:
ജയ ജയ ഗിരീശ ഗുണസുന്ധോ സകല-
ജഗതാമ്പതേ സാധുജനപരമബന്ധോ
ചരണം1:
ശിവദർശനേന തവ നിയതം ഭവ്യശീല
മമ ഹൃദയമതിമുദിതം ഇന്നു
ധ്രുവമെന്റെ കാമിതശേഷമപി ഫലിതം
ശൈലാദിനൈവം പ്രതിരുദ്ധവർത്മാ
കൈലാസശൈലാന്നഗിരീം പ്രവിശ്യ
ശർവ്വസ്യ ഹവ്യാർപ്പണമദ്ധ്വരേഷു
സർവ്വത്ര രോഷേണ രുരോധ ദക്ഷഃ
ആയിടക്ക് ബ്രഹ്മാവ് ഒരു യാഗം ചെയ്യാന്‍ തീരുമാനിക്കുന്നു. ഹവിര്‍ഭാഗം കൈക്കൊള്ളുവാന്‍ ശിവനെ കൈലാസത്തില്‍ പോയി ക്ഷണിച്ചു. പക്ഷെ ദക്ഷന്‍ തന്റെ ശത്രുവാകയാല്‍ താന്‍ വരുന്നത് അപമാനത്തിന് കാരണമാകുമെന്നതിനാല്‍ പകരം നന്ദികേശ്വരനെ അയക്കാമെന്ന് പരമശിവന്‍ പറയുന്നു.
ശ്ലോകം:
പുരഹരപുര ഗോപുരോപകണ്ഠo
പ്രവിശതി പത്മഭവാത്മജേഥ തസ്മിൻ
പ്രസഭമഭിസരൻ നിരുദ്ധ്യ നന്ദീ
പ്രകടരുഷാ പരുഷാക്ഷരം ബഭാഷേ
ചരണം1:
രൂഢമാം മദേന ചന്ദ്രചൂഡ മന്ദിരത്തിൽ വന്നു
ഗൂഢമായ് കടന്നിടുന്ന മൂഢനാരടാ
ദക്ഷസ്തല്‍ക്ഷണമിത്യമര്‍ത്ത്യ വചസാ ദക്ഷായണീവല്ലഭം
സാക്ഷാത്ത്രീക്ഷണമീക്ഷിതും ഹൃദി വഹന്നാസ്ഥാം പ്രതസ്ഥേ മുദാ
ആയാന്തം പ്രസമീക്ഷ്യ തം ഭഗവതശ്ചന്ദ്രാര്‍ദ്ധചൂഡാമണേര്‍ -
നന്ദീ പാര്‍ഷദ പുംഗവസ്സമതനോച്ചിന്താമഥോച്ചാവചാം
ഇന്ദ്രന്‍റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ പരമശിവനെ കാണുന്നതിനു വേണ്ടി കൈലാസത്തിലേക്ക് യാത്രയായി. അവിടെ കൈലാസത്തില്‍ ശിവന്റെ കിങ്കരനായ നന്ദികേശ്വരന്‍ ദക്ഷന്റെ അഹങ്കാരം ഒന്ന് കുറയ്ക്കുന്നതിനായി അദ്ദേഹത്തെ ഗോപുരദ്വാരത്തില്‍ തടുത്തു. ക്രുദ്ധനായ ദക്ഷന്‍ നന്ദികേശ്വരനുമായി ഏറ്റു. ഒടുവില്‍ അപമാനിതനായി കൈലാസത്തില്‍ കയറാതെ മടങ്ങി.
അരവിന്ദഭവതനയ സുമതേ! തവ
ഹരനിന്ദ തെല്ലുമരുതരുതേ
പുരവൈരി തന്നുടയ ചരണം തന്നെ
ഭുവനമീരേഴിനുമൊരു ശരണം
ശര്‍വ്വനൊടു ചെയ്കിലവമാനം ഹന്ത!
സര്‍വ്വാപദാമതുനിദാനം
സര്‍വ്വദാ ചെയ്ക ശിവമോദം ഭവാന്‍
സാമ്പ്രതമിതിന്നരുതു വാദം
കണ്ടാശു വരിക ശിവമമലം
എങ്കിലുണ്ടാം ഭവാനു ശിവമഖിലം.
തത: ശ്രുത്വാ ദക്ഷസ്സപദി ശിവനീതാം നിജസുതാം
നിതാന്തം രോഷാന്ധസ്ത്രിപുരഹരമാഹാത്മ്യമവിദന്‍
സ്വജാമാതേത്യുച്ചൈര്‍മനസി കലിതാനാദരഭരോ
ജഗാദേവം ദേവാന്‍ പരിസരഗതാന്‍ വീക്ഷ്യ വിമനാ:
പല്ലവി
അറിയാതെ മമ പുത്രിയെ നല്കിയ-
തനുചിതമായഹോ
അനുപല്ലവി
പരിപാകവും അഭിമാനവും ലൗകിക-
പദവിയും ഇല്ലാത്ത ഭര്‍ഗ്ഗന്റെ ശീലത്തെ
ചരണം 1
ചൊല്ലാര്‍ന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു
നല്ലവനിവനെന്നു കരുതീടിനേന്‍ മുന്നം
കല്യാണം കഴിഞ്ഞപ്പോളുടനെയാരോടുമിവന്‍
ചൊല്ലാതെപോയതുമെല്ലാര്‍ക്കും ബോധമല്ലോ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.