ദക്ഷയാഗം

Malayalam

കുവലയവിലോചനേ

Malayalam

കുവലയവിലോചനേ! കുമതിയാകിയ ദക്ഷന്‍
ഹവകര്‍മ്മകഥ നമ്മോടറിയിക്കാതിരിക്കുമ്പോള്‍
ഭവതിയങ്ങു ചെന്നെങ്കില്‍ പലരും കേള്‍ക്കവേ പാര-
മവമാനിച്ചയച്ചീടുമതിനില്ല സന്ദേഹം.

പല്ലവി
ബാലേ! മൃദുതരശീലേ! ദയിതെ! മേ
ഭാഷിതമിതു കേള്‍ക്ക നീ.

ലോകാധിപാ കാന്താ

Malayalam

ഇതീരിതവതീശ്വരേ കൃതനതൌഗതേ നാരദേ
ക്രതൂത്സവമഥോര്‍ജ്ജിതം പിതുരതീവ സാ വീക്ഷിതും
കുതൂഹലവതീ തദാഖിലസതീ ശിരോമാലികാ
സതീ ഭഗവതീ നിജം പതിമുവാച പാദാനതാ

ലോകാധിപാ ! കാന്താ! കരുണാലയാ! വാചം
ആകര്‍ണ്ണയ മേ ശംഭോ!

അനുപല്ലവി
ആകാംക്ഷയൊന്നെന്‍റെ മനതാരില്‍ വളരുന്നു.
അതിനനുവദിക്കേണമാശ്രിത ജനബന്ധോ!

ചരണം
ഇന്നു മേ ജനകന്‍ ചെയ്യുന്ന യാഗഘോഷങ്ങള്‍
ചെന്നു കണ്ടു വരുവാനെന്നില്‍ നിന്‍‍കൃപ വേണം
എന്നുടെ സോദരിമാരെല്ലാപേരുമവിടെ
വന്നീടുമവരേയും വടിവില്‍ക്കണ്ടീടാമല്ലൊ

രംഗം പതിനഞ്ച്

Malayalam

 ദക്ഷന്‍ നടത്തുന്ന യാഗം പോയി കാണുന്നതിന് സതി പരമശിവനോട് അനുമതി ചോദിച്ചു. അവിടെ ചെന്നാല്‍ അച്ഛനെയും സഹോദരിമാരെയും കാണാമെന്നും അച്ഛന് എന്നോടുള്ള ദേഷ്യം മാറുമെന്നും സതി അറിയിച്ചു. പക്ഷെ ശിവന്‍ , അവിടെ ചെന്നാലുണ്ടാകാനിടയുള്ള വിഷമങ്ങള്‍ സതിയെ പറഞ്ഞു മനസ്സിലാക്കി. അച്ഛന്റെ ദേഷ്യം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നും നിനക്ക് അവമാനം സംഭവിക്കുമെന്നും പറഞ്ഞു. ശിവന്‍ പറഞ്ഞത് കേള്‍ക്കാതെ സതി യാഗത്തിനായി പുറപ്പെട്ടു. സതി പോയത് മനസ്സിലാക്കി ശിവന്‍ സതിയുടെ രക്ഷക്കായി ഭൂതഗണങ്ങള പിന്നാലെ പറഞ്ഞയക്കുന്നു.

ദുഷ്ടന്മാര്‍ ചെയ്യുന്ന

Malayalam

ദുഷ്ടന്മാര്‍ ചെയ്യുന്ന ദുഷ്ക്കര്‍മ്മത്തിന്‍ ഫലം
പെട്ടെന്നനുഭവിച്ചീടുമവര്‍ തന്നെ.
ശിഷ്ടന്മാര്‍ നിങ്ങള്‍ക്കു പക്ഷപാതമെന്നി-
ലൊട്ടല്ലതുകൊണ്ടു തോന്നീടുമിങ്ങനെ .

സര്‍വൈകസാക്ഷി

Malayalam

ചരണം 1
സര്‍വൈകസാക്ഷി ഭവാനറിഞ്ഞീടാതെ
സാമ്പ്രതമൊന്നും ഇല്ലെങ്കിലും ചൊല്ലുവന്‍ .
ദുര്‍വാരഗര്‍വാന്ധനാകിയ ദക്ഷന്‍റെ
ദുര്‍ഭാഷണങ്ങള്‍ ഞാനെങ്ങനെ ചൊല്ലേണ്ടൂ!
പല്ലവി.
ചന്ദ്രചൂഡ! കേള്‍ക്ക മേ ഗിരം.
ചന്ദ്രചൂഡ കേള്‍ക്ക മേ.
ചരണം 2
ഇക്കാലമങ്ങൊരു യാഗം തുടങ്ങിപോല്‍
സല്‍ക്കരഭാഗം ഭവാനതിലില്ലപോല്‍!
ധിക്കരിക്കുന്നു ഭവാനയെന്നുള്ളതും
തൃക്കാല്‍ വണങ്ങീട്ടുണര്‍ത്തിപ്പാന്‍ വന്നു ഞാന്‍.
 

താപസേന്ദ്ര കേള്‍ക്ക

Malayalam

ഇത്യുക്ത്വാ ഗതവതി താപസേ ദധീചൌ
ബുദ്ധ്വൈതല്‍ കലഹപരായണോ മുനീന്ദ്രഃ
കൈലാസം ഗിരിമഥ നാരദഃ പ്രപേദേ
കാലാരിര്‍മ്മുദിതമനാ ജഗാദ ചൈനം.

പല്ലവി
താപസേന്ദ്ര! കേള്‍ക്ക മേ ഗിരം
താപസേന്ദ്ര! കേള്‍ക്ക മേ

ചരണം
എന്തുവിശേഷങ്ങളുള്ളൂ ജഗത്രയേ?
ഇന്നു ഭവാനറിയാതെയില്ലൊന്നുമേ
ഹന്ത! തവാഗമം ചിന്തിച്ചു വാഴുമ്പോള്‍
അന്തികേ വന്നതും സന്തോഷമായി മേ.

 

രംഗം പതിനാല്

Malayalam

ദധീചി ദക്ഷന്‍റെയടുക്കല്‍നിന്ന് പോന്നതിനുശേഷം കലഹപ്രിയനായ നാരദന്‍ കൈലാസത്തിലെത്തി ശിവനുമായി കുശലപ്രശ്നങ്ങള്‍ ആരംഭിച്ചു. ദക്ഷന്‍ നടത്തുന്ന യാഗത്തെപ്പറ്റിയും ശിവന്  യാഗഭാഗം തരില്ല എന്ന ദക്ഷന്റെ തീരുമാനത്തെപ്പറ്റിയും നാരദന്‍ ശിവനോട് പറഞ്ഞു. ദുഷ്പ്രവൃത്തികളുടെ ഫലം ദുഷ്ടന്മാര്‍ അനുഭവിക്കും എന്ന്‍ പറഞ്ഞ് പരമശിവന്‍ നാരദനെ യാത്രയാക്കി.

ഭുവന മാന്യനായുള്ള

Malayalam

ഭുവന മാന്യനായുള്ള ഭവനാകും ഭഗവാങ്കല്‍
അവമാനം തുടങ്ങുന്ന തവ യാഗം മുടങ്ങീടും.
അവിവേകാല്‍ നിനക്കുള്ള ഭവിതവ്യം തടുക്കാമോ ?
ശിവ ശിവ തവ പാദം ശിവദം ഞാന്‍ വണങ്ങുന്നേന്‍ .
 

കുടിലമാനസനാകും

Malayalam

കുടിലമാനസനാകും നിടിലലോചനന്‍ സന്ധ്യാ-
നടനാകുമാവനേറ്റം പടുതയുണ്ടറിവന്‍ ഞാന്‍ .
കടുക്കും കോപമെന്നുള്ളില്‍ കിടക്ക കൊണ്ടധുനാധൂര്‍ -
ജ്ജടിക്കു യജ്ഞഭാഗം ഞാന്‍ കൊടുക്കയില്ല നിര്‍ണ്ണയം
പല്ലവി.
ഗുണദോഷമാരുമിതിനിന്നു പറയേണ്ട
കുതുകമില്ലമേ കേള്‍പ്പാനും.

പരിതോഷമേറ്റം

Malayalam

പല്ലവി:
പരിതോഷമേറ്റം വളരുന്നു മാമുനേ ഭവദീയാഗമം കൊണ്ടു മേ.
അനുപല്ലവി:
ദുരിതങ്ങൾ നശിപ്പാനും സുകൃതങ്ങൾ ലഭിപ്പാനും
പരമൊരു വഴി പാർത്താൽ സുജനസംഗമമല്ലോ.
ചരണം1:
അനഘൻ നാരദൻ തപോധനനാകും വസിഷ്ഠനും
സനകാദികളായുള്ള മുനികളെന്തു വന്നില്ല?
വനജസംഭവനേകൻ ജനകനിജ്ജനങ്ങൾക്കു
പുനരെന്തിങ്ങിനെ തോന്നി മനസി ഹന്ത വൈഷമ്യം?
ചരണം2:
വാമദേവനിലേറ്റം പ്രേമം കൊണ്ടവർക്കിന്നു
മാമകാദ്ധ്വരേ വരുവാൻ വൈമുഖ്യമുളവാകിൽ
കാമമെന്തിഹ ചേതം താമസശീലനാകും
സോമചൂഡന്റെ ഭാഗം നാമിന്നു കൊടുത്തീടാ.

Pages