ദക്ഷയാഗം

Malayalam

രംഗം ഒമ്പത്

Malayalam

പരമശിവന്‍ സതിയെ കൂട്ടിക്കൊണ്ടുപോയതറിഞ്ഞ് ദക്ഷന്‍ ക്രുദ്ധനായി. ശിവന്റെ മാഹാത്മ്യത്തെ തെല്ലും മാനിക്കാതെ അദ്ദേഹം ദേവന്മാരോട് ശിവനെ അധിക്ഷേപിച്ചു സംസാരിച്ചു. ദേവന്മാരുടെ വാക്ക് വിശ്വസിച്ച് മകളെ ശിവന് കൊടുത്തത് അനുചിതമായി എന്ന് വരെ പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ ശിവനെ ഇങ്ങിനെ നിന്ദിക്കുന്നത് നല്ലതല്ലെന്നും അത് ആപത്തിന് കാരണമാവുമെന്നും പറഞ്ഞു. കൈലാസത്തില്‍ പോയി ഹരനെ കണ്ടു വരാന്‍ ഇന്ദ്രന്‍ ദക്ഷനെ ഉപദേശിച്ചു. ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ കൈലാസത്തിലേക്ക് യാത്രയാവാന്‍ തീരുമാനിച്ചു.

വിദിത ചരിതേ ദക്ഷേ

Malayalam

വിദിത ചരിതേ ദക്ഷേ ക്രുദ്ധ്യത്യതീവ ശിവായ സാ
പുനരപി തപശ്ചക്രേ ഗത്വാ പുരേവ തപോവനം
മുനിവപുരയം പ്രാദുര്‍ഭൂയദ്രുതം ശശിശേഖരോ
ഗിരിവരമഗമാല്‍ കൈലാസാഖ്യം തയാ സഹ കാന്തയാ

അരുതരുതേ ഖേദം

Malayalam

ഇതി ബഹു ചിന്താ താന്താം
വിലപന്തീം താം സമേത്യ ശിവ കാന്താം
വാണീ ഗീര്‍വ്വാണിഭിസ്സഹ
മൃദുവചനേന സാന്ത്വയാമാസ
പല്ലവി
അരുതരുതേ ഖേദം ബാലേ അംബുജാക്ഷീ ദാക്ഷായാണീ
അനുപല്ലവി
പരിണയനശേഷമേവം പരിതപിക്ക യോഗ്യമല്ല
ചരണം 1
ഇന്ദുചൂഡന്‍ നിന്നരികില്‍ ഇന്നുനാളെ വരുമല്ലോ
സുന്ദരീരത്നമേ പാഴില്‍ ശോകമെന്തേ തേടീടുന്നു.
ചരണം 2
മാനസാര്‍ത്തി കൊണ്ടു നിന്റെ മേനി കൂടെ വാടുന്നയ്യോ
സ്നാനപാനാദികള്‍ ചെയ്തു സാനന്ദം നീ വാഴ്ക ധന്യേ

ഹന്ത ദൈവമേ

Malayalam

 ശ്ലോകം
തിരോഹിതേ ദ്രാഗമൃതാത്മനീശ്വരേ
വിയോഗ താപാദഥ വിഹ്വലാ സതി
വിഹായ സാ മോദവിലാസമാസ്ഥിതാ
കുമുദ്വതീവാളികുലാകുലേക്ഷിതാ

രംഗം എട്ട്

Malayalam

വിവാഹം കഴിഞ്ഞ ഉടന്‍ ശിവന്‍ കൈലാസത്തിലേക്ക് മടങ്ങി. ശിവനെ കാത്തിരുന്ന് വിരഹവേദനയില്‍ പലതും ആലോചിച്ച് ദു:ഖിച്ചിരുന്ന സതിയെ സരസ്വതീ ദേവി വന്നു സമാശ്വസിപ്പിക്കുന്നു. സതി വീണ്ടും കാട്ടില്‍പ്പോയി തപസ്സുചെയ്തു. പരമശിവന്‍ അവിടെ വന്ന്‍ സതിയെ കൂട്ടി കൈലാസത്തിലേയ്ക്ക് പോയി.

ഭാഗ്യരാശേ ജഗതി

Malayalam

ശ്ലോകം

ചന്ദ്രാവതംസസ്യ സതീവിവാഹേ
സംജാത ഹര്‍ഷാ: കൃത പുഷ്പവര്‍ഷാ:
ഇന്ദ്രാദയസ്തം പ്രണിപത്യ ദേവം
സാന്ദ്രാദരം ദക്ഷമമീ ശശംസു:

ചരണം 1
ഭാഗ്യരാശേ ജഗതി ഭാതി തവ കീര്‍ത്തി
`യോഗ്യനാം വരനു നിജകന്യകയെ നല്‍കുവാന്‍
യോഗമിന്നു വന്നു തവ പുണ്യാതിരേകാല്‍
ചരണം 2
ഉത്തമ ഭവാന്റെ സുത ചെയ്ത തപമേറ്റം
ഉചിതമതു സഫലമായ്‌ വന്നഹോ സഹസാ
ഇത്തരമശേഷ ജഗദീശനൊടു സംബന്ധം
എത്തിയതിനാല്‍ സുലഭം അഭ്യുദയമഖിലം

രംഗം ഏഴ്

Malayalam

വിവാഹാനന്തരം ഇന്ദ്രാദികളായ ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രന്‍ ദക്ഷന് കൈവന്ന ഭാഗ്യത്തെക്കുറിച്ചു സംസാരിക്കുന്നു. മഹേശനെ ബന്ധുവായി ലഭിച്ചത് ദക്ഷന്റെ നന്മമൂലമാണ്, സതിയുടെ തപസ്സ് സഫലമായി ഇനി ദീര്‍ഘകാലം ശിവനോടൊപ്പം കഴിയുക എന്നെല്ലാം പറഞ്ഞ് ഇന്ദ്രന്‍ യാത്രയാകുന്നു.

ഏണാങ്കമൌലിയുടെ ചേണാര്‍ന്ന രൂപമുടനേണാക്ഷി

Malayalam

1.ഏണാങ്കമൌലിയുടെ ചേണാര്‍ന്ന രൂപമുടനേണാക്ഷി കണ്ടവള്‍ തെളിഞ്ഞു-
രക്ഷികള്‍ പറഞ്ഞു-ദക്ഷനതറിഞ്ഞു
പ്രിയദുഹിതൃപരിണയനമഴകൊടു കഴിപ്പതിനുസുഗുണനിധി വിരവൊടു തുനിഞ്ഞു.

2. കല്യാണവാര്‍ത്തയതു ചൊല്ലാര്‍ന്ന ദൂതരുടെ ചൊല്ലാലറിഞ്ഞു മുദമാര്‍ന്നു-
സുരതതികള്‍ വന്നു-പുരമതില്‍ നിരന്നു-
മുനികളോടു സമമഴകിലവനുപചരിച്ചു പുനരധികസുഖമഖിലരുമിരുന്നു.

3. ഉദ്യോഗമോടു ബഹുവിദ്യാധരാദിയുടെ വാദ്യാരവം ദിവി മുഴങ്ങി-
പ്രീതിയൊടു സംഗീതാദികള്‍ തുടങ്ങീ
തത്ര സുരയുവതിജനചിത്രതരരസലളിത നൃത്തമതു സഭയില്‍ വിളങ്ങീ.

രംഗം ആറ്‌

Malayalam

കാവല്‍ക്കാരില്‍ നിന്ന് വിവരം അറിഞ്ഞ ദക്ഷന്‍ തന്റെ പ്രിയപുത്രിയുടെ വിവാഹം ഭംഗിയാക്കാനുള്ള ശ്രമം തുടങ്ങി. ദേവന്മാരും മഹര്‍ഷിമാരും എത്തി. എല്ലാവരുടെയും സാന്നിധ്യത്തില്‍ ശിവന്‍ സതിയെ വിവാഹം ചെയ്തു.

പൂന്തേന്‍ നേര്‍വാണിബാലേ

Malayalam

പൂന്തേന്‍ നേര്‍വാണിബാലേ സുമുഖി വിമുഖിയായെങ്ങു പോകുന്നിദാനീം
സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാന്‍ നിന്നിടുമ്പോള്‍
ഞാന്‍ തേ ഭാവം ഗ്രഹിപ്പാന്‍ അവനിസുരമിഷാല്‍ അപ്രിയം ചൊന്നതെല്ലാം
കാന്തേ ഹാ ഹന്ത കോപം കളക മയി തവാഭീഷ്ടമെല്ലാം തരുന്നേന്‍.

Pages