ദക്ഷയാഗം

Malayalam

രംഗം ഇരുപത്തൊന്ന്

Malayalam

ആടിന്റെ തലയോടുകൂടിയ ദക്ഷന്‍ പശ്ചാത്തപിച്ച് ശിവനെ സ്തുതിക്കുന്നു. ഭഗവാന്‍ ദക്ഷനെ അനുഗ്രഹിച്ച് സന്തോഷത്തോടെ കൈലാസത്തിലേക്ക് മടങ്ങുന്നു.

അലമമരവരാ:

Malayalam

അലമമവരാ: പരം വിഷാദൈ-
രഹമധുനാ യദിഹാസ്മി സുപ്രസന്ന:
അജസുതമജമസ്തകം സജീവം
സപദി വിധായ ച പൂരയാമി യജ്ഞം.

നീലകണ്‌ഠ പാഹി പാഹി

Malayalam

അത്രാന്താരേ ദിവ്യ വൃഷാധിരൂഢ:
സത്യാ സമേതോ ഭഗവാന്‍ മഹേശ:
തത്രാവിരാസീത്സകലേശ്വരം തം
ഭക്ത്യാ നമന്തോ നുനുവുസ്സുരേന്ദ്രാ:

പല്ലവി
നീലകണ്‌ഠ! പാഹി പാഹി നിര്‍മ്മലാകൃതേ
കാല കാല തേ നമോസ്തു കരുണ ചെയ്ക ഞങ്ങളില്‍

അനുപല്ലവി
നിത്യവും തവാജ്ഞകൊണ്ടു നിജനിജാധികാരവിഹിത-
കൃത്യമോടു വാണിടുന്നു കേവലം വയം വിഭോ!

രംഗം ഇരുപത്

Malayalam

ശിവന്‍ സതിയോടുകൂടി കാളപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. ദേവാദികള്‍ പരമശിവനെ സ്തുതിക്കുകയും ദക്ഷനെ ജീവിപ്പിച്ച് യാഗം പൂര്‍ത്തിയാക്കണമെന്നു അപേക്ഷിക്കുകയും ചെയ്യുന്നു. പരമേശ്വരന്‍ ദക്ഷന് ആടിന്‍റെ തല നല്‍കി ജീവിപ്പിച്ച് യജ്ഞം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കുന്നു.

ക്രുദ്ധ: ശ്രീവീരഭദ്രസ്ത്രിഭുവനമഖിലം

Malayalam

ക്രുദ്ധ: ശ്രീവീരഭദ്രസ്ത്രിഭുവനമഖിലം കമ്പയന്നട്ടഹാസൈര്‍ -
 ദക്ഷസ്യാഹൃത്യ ശീര്‍ഷം കരലസദസിനാ ദക്ഷിണാഗ്നൌ ജുഹാവ
 ത്ര്യക്ഷാധിക്ഷേപവാദശ്രുതിസമയധൃതാനന്ദവൃന്ദാരകാണാം
 ചക്രേ വൈകല്യമംഗേഷ്വധികമതിജവാദദ്ധ്വരം ചാപഭാങ്ക്ഷീല്‍

രുദ്രവല്ലഭ സതിയയച്ചൊരു

Malayalam

ചരണം 1
രുദ്രവല്ലഭ സതിയയച്ചൊരു ഭദ്രകാളിയതായ ഞാന്‍
വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ?
ചരണം 2
സതിയൊടവമതി പലതുമിങ്ങു പറഞ്ഞതുംചില കുമതികള്‍
സദസി കേട്ടു രസിച്ചതും ബത സാധു ശിവശിവ നന്നഹോ.
 

ദക്ഷഭുജബലമക്ഷതം

Malayalam

ചരണം 1

ദക്ഷഭുജബലമക്ഷതം ഗ്രഹിയാതെവന്നിതു ചെയ്കിലോ
ഇക്ഷണം ബഹുപക്ഷികള്‍ക്കിഹ ഭക്ഷ്യമായ്‌വരുമറിക നീ
ചരണം 2
ചുടലയതില്‍ നടമാടി നീളെ നടന്നിടുന്ന കപാലിയാം
കുടിലനധ്വരഭാഗമിന്നു കൊടുക്കയില്ലിഹ നിര്‍ണ്ണയം.

അന്തകാന്തകവൈഭവം

Malayalam

സഹസ്രമൂര്‍ദ്ധാ ദ്വിസഹസ്രബാഹു:
സ വീരഭദ്രസ്സഹ ഭദ്രകാള്യാ
തദാത്വസൃഷ്ടൈര്‍വിവിധൈര്‍ഗണൌഘൈ:
സമാവൃതോ ദക്ഷപുരിം രുരോധ

ചരണം1:
അന്തകാന്തകവൈഭവം ഹൃദി ചിന്തിയാതെമദാന്ധനായ്
ഹന്ത നിന്ദിതസപ്തതന്തുവിധം തുടര്‍ന്നവനാരെടാ?
ചരണം2:
നിടിലനയനനു വിഹിതമിഹ മഖഭാഗമിന്നു തരായ്കിലോ
കുടില നിന്നുടെ മഖമൊടുടലപി വടിവൊടിഹപൊടിയാക്കുവന്‍ .

രംഗം പത്തൊമ്പത്

Malayalam

ദക്ഷന്റെ യാഗശാല. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ആര്‍ത്തട്ടഹസിച്ച് യാഗശാലയിലേക്ക് വരുന്നു. പൂജാബ്രാഹ്മണരും മറ്റും പേടിക്കുന്നു. ദക്ഷന്‍ അവരെ ആശ്വസിപ്പിക്കുന്നു. ദക്ഷന്‍ അവരെ തടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവര്‍ യാഗശാലയില്‍ കടന്ന്  അവിടെയുള്ളവരെയൊക്കെ ആട്ടി ഓടിക്കുന്നു. ശിവനുള്ള യജ്ഞഭാഗം കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദക്ഷന്‍ അതിന് തയ്യാറാകുന്നില്ല. ഒടുവില്‍ അവര്‍ യാഗശാല തകര്‍ക്കുന്നു. യുദ്ധത്തിലൂടെ ദക്ഷന്റെ ശിരസ്സ് മുറിക്കുന്നു.

നളിനാസനസുതനാകിയ

Malayalam

നളിനാസനസുതനാകിയ ജളനെന്‍ -
മഖഭാഗം തന്നിടായ്കില്‍
നിന്ദ്യനായ ദക്ഷനെ യിന്നു ചെന്നു കൊന്നു വന്നീടേണം
പല്ലവി:
വീരഭദ്ര! ഭദ്രേ! നിങ്ങള്‍ക്കിഹ ഭൂരിഭദ്രമുളവാം

Pages