ദക്ഷയാഗം

Malayalam

ഏവം പറഞ്ഞവള്‍ നിറഞ്ഞ രുഷാ

Malayalam

ഏവം പറഞ്ഞവള്‍ നിറഞ്ഞ രുഷാ ഗമിപ്പാന്‍
ഭാവിച്ചിടുന്ന സമയേ ഭഗവാന്‍ മഹേശന്‍
ആവിര്‍ഭവിച്ചു നിജവേഷമൊടഗ്രഭാഗേ
കാര്‍വേണിയോടു മൃദുഹാസമുവാച വാചം
 

ഹന്ത ഹന്ത നിന്റെ ഭാവം

Malayalam

ഹന്ത ഹന്ത നിന്റെ ഭാവം
അവങ്കലോ ചെന്നിതേവം
എന്തവനുള്ള പ്രഭാവം
ഇങ്ങിനെ നിന്റെ ദുര്‍ദ്ദൈവം

ഇന്നവനചലം ഗേഹം
എരുതൊന്നുണ്ടുപോല്‍ വാഹം
പന്നഗ ഭീഷണം ദേഹം
പാഴിലയ്യോ നിന്റെ മോഹം

കന്യകമാര്‍ മൌലീമണേ

Malayalam

സതീം സ തീവ്രേ തപസി സ്ഥിതാമിമാം
നിരീക്ഷിതും ചാപി പരീക്ഷിതും തത:
ജരാതുരക്ഷോണിസുരാകൃതി: പ്രിയാം
പുരാരിരാസാദ്യ പുരോബ്രവീല്‍ ഗിരം

പല്ലവി
കന്യകമാര്‍ മൌലീമണേ കല്യാണശീലേ

അനുപല്ലവി
അന്യഭാവമെന്നില്‍ വേണ്ട
ആശയം നീ ചൊല്‍ക ബാലേ

ചരണം
ചെന്തളിര്‍ കോമളം ഗാത്രം
ചെയ്കൊലാ നീ ക്ലേശപാത്രം
എന്തുമോഹമത്രമാത്രം
ഇണ്ടല്‍ കൊള്‍വാനഹോരാത്രം

രംഗം അഞ്ച്

Malayalam

ശ്രീപരമേശ്വരന്‍ സതിയെ പരീക്ഷിക്കാന്‍ തീരുമാനിച്ച് ഒരു വൃദ്ധബ്രാഹ്മണന്റെ രൂപം ധരിച്ച് അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തുകാര്യത്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന് അന്വേഷിച്ചു.സതിയാകട്ടെ തനിക്ക്  ശ്രിപരമെശ്വരനെ ഭര്‍ത്താവായികിട്ടാന്‍ അനുഗ്രഹിക്കണം എന്ന് ബ്രാഹ്മണനോട് ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ ശിവന്‍റെ വിചിത്രമായ ശീലങ്ങളെപ്പറ്റി സതിയോടു പറഞ്ഞു. ശിവനെ ആഗ്രഹിച്ച് നിന്റെ ജന്മം പാഴാക്കരുത് എന്ന് ഉപദേശിച്ചു. ഇതുകേട്ട സതി കോപിച്ച് ഇങ്ങിനെയുള്ള സംസാരം നിര്‍ത്തുകയാണ് നല്ലതെന്ന് ബ്രാഹ്മണനോട് പറഞ്ഞു. സതിയുടെ ഭക്തി മനസ്സിലാക്കിയ ശിവന്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

കണ്ടാലതി സുന്ദരിയാകും

Malayalam

മരാളകന്യാമിവ മാനസം ഗതാ-
മരാളകേശീമവലോക്യ താം സതീം
കരാളദംഷ്ട്രോ ദനുജോപി ജാതുചല്‍
സ്മരാളസാത്മാ മനസൈവമബ്രവീത്

കണ്ടാലതി സുന്ദരിയാകും കന്യാമണിയാരിവള്‍ ഭുവനേ?
തണ്ടാര്‍മകളിവളുടെ കാന്ത്യാ രണ്ടാമവളെന്നതു മന്യേ
പൂമെയ് മരവുരിയും ജടയും പൂണ്ടെങ്കിലുമതിരമണീയം
താമര ശൈവലസംഗോപി സാമോദം വിലസുന്നല്ലോ
ഏതാദൃശമായ വയസ്സും ഇവള്‍തന്റെ തപസ്സും കണ്ടാല്‍
ചേതസ്സിലൊരുത്തനെ വരനായി ചിന്തിച്ചീടുന്നതു നൂനം

 ഭാഗ്യവിലാസം കൊണ്ടെന്റെ ഭാര്യയായീടുവാന്‍
യോഗ്യയാമിവളെയിന്നു കൈക്കലാക്കീടുന്നേന്‍
 

രംഗം നാല്

Malayalam

സതി ഇങ്ങിനെ ശ്രീപരമേശ്വരനെ തപസ്സുതുടങ്ങിയപ്പോള്‍ കരാളദംഷ്ട്രന്‍ എന്ന് പേരായ ഒരു അസുരന്‍ അവളെ കണ്ട് മോഹിക്കുകയും അവളെ ബലാത്ക്കാരമായി പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവന്‍ സതിയുടെ തപശ്ശക്തിയാല്‍ ഭസ്മമായി.

ശ്രീ നീലകണ്ഠാ

Malayalam

സാനന്ദം പിതൃജനപോഷിതാ സതീതി
ഖ്യതാഖ്യാ സകലകലാവിചക്ഷണാ സാ,
ആബാല്യാല്‍ പശുപതിമേവ ഭര്‍ത്തൃഭാവേ
വാഞ്ഛന്തീ തദനുഗുണം തപശ്ചചാര

പല്ലവി

ശ്രീനീലകണ്ഠാ ഗുണസിന്ധോ
പരമാനന്ദരൂപ ജയ ഹര ദീനബന്ധോ
ചരണം 1

ചെഞ്ചിടയുമമൃതകരകലയും പൂര്‍ണ്ണ-
ശീതാംശുബിംബരുചി ചേര്‍ന്ന തനുരുചിയും
പുഞ്ചിരികലര്‍ന്ന മുഖമതിയും കാണ്മാന്‍
ഭൂയോപി വളരുന്നു പാരമഭിരുചിയും
ചരണം 2

കരിമുകില്‍ തൊഴുന്ന രുചിതടവും നല്ല
കണ്ഠമൊടു ബാഹുക്കള്‍ വിതതമാറിടവും
കരിചര്‍മ്മശോഭി കടിതടവും ഇന്നു
കാണുമാറാകണം തവചരണവടിവും
ചരണം 3

Pages