ദക്ഷയാഗം

Malayalam

മംഗള മൂര്‍ത്തിയായുള്ള

Malayalam

ചരണം 1
മംഗലമൂര്‍ത്തിയായുള്ള മഹേശനെ മാനിച്ചു കൊള്‍ക നല്ലൂ.
ഗംഗാധരന്‍റെ മഹത്വമറിയാതെ
ഗര്‍ഹണം ചെയ്യുന്നതര്‍ഹതയല്ലഹോ!
ചരണം 2
അന്തകന്‍റെ ചിത്താഹന്ത  കളഞ്ഞതും
ദന്തിവരാസുര കൃന്തനം ചെയ്തതും
അന്തരംഗം തന്നില്‍ചിന്തിച്ചു കാണ്കില്‍ പു-
രാന്തക വൈഭവ മെന്തിഹ ചൊല്ലേണ്ടു!
ചരണം 3
സന്തതമീശ്വരന്‍ ശാന്തനെന്നാകിലും
ഹന്ത ! കോപിച്ചാല്‍ കല്പാന്താനലന്‍ പോലെ.
സന്തോഷിച്ചാലീശന്‍ സന്താനശാഖിപോല്‍
എന്തെങ്കിലും ഭക്ത ചിന്തിതം നല്‍കിടും.

കാരുണ്യാകരം

Malayalam

കാരുണ്യാകരം ഗൌരീകാന്തമുദാരം
കലയേ സന്തതം സച്ചിദാനന്ദാകാരം
ജഗദുദയാദിവിധാനവിഹാരം
ജനിമൃതിസംസാരസാഗരപാരം
മുനിജനഹൃദയാംബുജസവിതാരം
മുഹുരപി വിരചിത ദുഷ്ടസംഹാരം
മൃത്യുസന്ത്രാതമൃകണ്ഡുകുമാരം
മൃഡമഖിലാഭീഷ്ടദാനമന്ദാരം

തത്കാലേ സുരശില്പികല്പിത

Malayalam

തത്കാലേ സുരശില്പികല്പിതവിചിത്രാനല്പശില്പോജ്വലാം
ശാലാം പ്രാപ്യ സുരൈസ്സമം സമതനോദ്ദക്ഷോപി യജ്ഞോത്സവം
സാവജ്ഞ: പുരവൈരിണീതി മുനിഭിസ്ത്യക്തോ വസിഷ്ഠാദിഭി:
സോയം വീക്ഷ്യ കദാചിദന്തികഗതം പ്രോചേ ദധീചിം മുനിം

ഉത്കടമദമൊടു

Malayalam

ചരണം 1

ഉത്കടമദമൊടു ധിക്കൃതി വചനം ഉരയ്ക്കും നിന്നുടെ ഗാത്രം
മത്കരഹതി കൊണ്ടിക്കാലം നിപതിക്കും പൊടി പൊടിയായി.

പല്ലവി

എന്തിനു തവ വെറുതെ ബഹു ഗര്‍ജനമെന്തിനു തവ വെറുതെ?

എന്തിഹ തവ കാര്യം

Malayalam

നാരദാദിമുനിവാര സംഗതപുരന്ദരാദിസുരഭാസുരേ
സാരസാസനവരാധ്വരേ സദസി ഭൂരിസൂരിജനമാനിതം
താരകേശ്വരകിശോരശേഖര പദാരവിന്ദപരിചാരകം
ക്രൂരവാങ്മയശരോത്കരൈരരമവാകിരല്‍ സ വിധിനന്ദന:

പല്ലവി
എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ തവ കാര്യം?

അനുപല്ലവി
ഹന്ത! മഹാജനസഭയിലിരിപ്പതിനര്‍ഹതയില്ലിഹ തേ.

ചരണം 1
അസ്ഥിയണിഞ്ഞിഭകൃത്തിയുടുത്തു കരത്തിലെടുത്തു കപാലം
നിത്യമിരന്നു നടക്കുന്നവനുടെ ഭൃത്യനതല്ലേ നീ?
 

രംഗം പന്ത്രണ്ട്

Malayalam
ശിവന്റെ അനുമതി ലഭിച്ചതിൽ സന്തുഷ്ടനായ ബ്രഹ്മാവ് തിരികെ നാട്ടിൽചെന്ന് സനകസനന്ദനാദി മഹർഷിമാരെ ക്ഷണിച്ചുവരുത്തി യാഗം ആരംഭിക്കുന്നു.

ബ്രഹ്മാവിന്റെ അഭ്യര്‍ഥന പ്രകാരം പരമശിവന്‍ നന്ദികേശ്വരനെ യാഗശാലയിലേക്ക് അയച്ചു. ദേവന്മാരാല്‍ ശോഭിക്കപ്പെട്ട ആ യാഗശാലയില്‍ ,ദക്ഷന്‍ നന്ദികേശ്വരനെ കണ്ടു കോപാകുലനായി. അവനെയും സാക്ഷാല്‍ മഹേശനെയും കടുത്ത വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു. നന്ദികേശ്വരന് കോപമുണ്ടായെങ്കിലും യാഗശാലയില്‍ വച്ച് യുദ്ധം ചെയ്യുന്നത് അനുചിതമാകുമെന്നതിനാല്‍ ദക്ഷനോട് ഏല്‍ക്കാതെ അവിടെനിന്ന് മടങ്ങുന്നു.

Pages