തപസ്സാട്ടം

രാവണോത്ഭവം ആട്ടക്കഥയിൽ രംഗം പതിമൂന്നിൽ രാവണന്റെ തപസ്സ് ഉണ്ട്. രംഗം പതിനാലിൽ തപസ്സിനു ശേഷം അനിയന്മാരെ വിളിച്ച് അവരുടെ വിവരങ്ങൾ അറിയുന്നതിനു മുൻപായി, സ്വയം താൻ ചെയ്ത തപസ്സിനെ പറ്റിയും കിട്ടിയവരങ്ങളെ പറ്റിയും എല്ലാം തന്റേടാട്ടം രൂപത്തിൽ ഓർക്കുന്നതാണ് ഈ തപസ്സാട്ടം എന്നത്. അതുവരെ കഴിഞ്ഞകാര്യങ്ങൾ വീര്യത്തോടെ ഓർക്കുകയാണ് രാവണൻ. ആയതിനാൽ ഗംഭീരവിക്രമ എന്ന പദത്തിനു മുൻപെ ആണ് ഈ അട്ടം പതിവ്. ആട്ടത്തിനു ശേഷം ആണ് പദം ആടുക. ഈ തപസ്സിനുശേഷമാണല്ലൊ രാവണൻ ലോകൈകവീരനാകുന്നത്.

Malayalam

രംഗം 14 തപസ്സാട്ടം

Malayalam

ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരങ്ങള്‍ നേടിയ രാവണന്‍ താന്‍ തപസ്സു ചെയ്യുവാനുണ്ടായ കാരണവും ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തിയ കഥയും ആടുന്നതാണ് ഈ രംഗം. തുടര്‍ന്നു അനുജന്മാരായ കുംഭകര്‍ണ്ണനോടും വിഭീഷണനോടും അവര്‍ നേടിയ വരങ്ങളെക്കുറിച്ച് ചോദിക്കുന്നു. കുംഭകര്‍ണ്ണന്‍ നിര്‍ദ്ദേവത്വം മോഹിച്ച് നിദ്രാവത്വവും വിഭീഷണന്‍ വിഷ്ണുഭാഗവാനില്‍ അചഞ്ചലമായ ഭക്തിയും ആണ് വാങ്ങിയതെന്നറിഞ്ഞ് രാവണന്‍ കോപാകുലനായി അവരെ പറഞ്ഞയക്കുന്നു.