രഘുവീര പാഹിമാം
സുപ്തേഷു തത്ര പവനാത്മജബാഹുവീര്യ-
ഗുപ്തേഷു തേഷു യമസൂനുയമാദികേഷു
മര്‍ത്ത്യാനവേത്യ സഹസോപഗതോ ഹിഡിംബ:
ക്രുദ്ധ: സ്വസാരമിദമാഹ തദാ ഹിഡിംബിം
പല്ലവി:
ഘോരമാം നമ്മുടെ കാട്ടില്‍ ആരേയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ
ചരണം 1
മര്‍ത്ത്യന്മാരുണ്ടീവനത്തില്‍ പ്രാപ്തരായിട്ടെന്നു നൂനം
തൃപ്തിവരുവോളം നല്ല രക്തപാനം ചെയ്യാമല്ലോ
ചരണം 2
(രണ്ടാം കാലം)
ചോരകൊണ്ടെനിക്കിപ്പോഴെ പാരണ ചെയ്‌വാന്‍ വൈകുന്നു
വാരണഗാമിനി ചെറ്റും പാരാതെ പോയ്‌വന്നാലും നീ
ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂര്‍ണ്ണിതാഭ്യാം
ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോല്‍ഭ്രാന്തബര്‍ഹിശ്ശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളിം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
പ്രഖ്യാതാസഹ്യ രൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍
പല്ലവി:
ഹന്ത കാന്ത കൃതാന്തപുരന്തന്നില്‍
ബന്ധുരാംഗ വെടിഞ്ഞു മാം പോയിതോ
അനുപല്ലവി:
എന്തിനിന്നു സന്താപനിമഗ്നയായ്
കാന്താരത്തില്‍ വസിക്കുന്നു ഞാനയ്യോ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.