നരകാസുരന്റെ സ്വർഗ്ഗജയം, ഐരാവതം

നരകാസുരവധം ആട്ടക്കഥയിലെ രംഗം ഏഴിൽ ഇന്ദ്രനെ ജയിച്ച് നരകൻ സ്വർഗ്ഗം കീഴടക്കുന്നു. ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങൾ മുറിച്ചെടുക്കുന്നു. ഐരാവതത്തിനെ മുട്ടുകുത്തിയ്ക്കുന്നു.

Malayalam

ജളമതേ തവ വചനമഖിലമിതലമലം

Malayalam
ജളമതേ ! തവ വചനമഖിലമിതലമലം രണഭൂമിയിൽ
ബലമശേഷവുമിന്നു കാട്ടുക വലരിപോ! വിരവോടു നീ
 
ചണ്ഡഭുജബലമിന്നു നീ മമ കണ്ടുകൊൾക സുരാധമ!
കണ്ഠനാളമതിന്നു നിന്നുടെ ഖണ്ഡനം ചെയ്തീടുവൻ!

സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര

Malayalam
ഏവം താം രജനീചരീമനുനയൻ ഭൗമാസുരോ വീര്യവാൻ
ഗത്വാസൗ വിബുധേന്ദ്രപാലിതപുരീം യുദ്ധായ ബദ്ധോ രുഷാ
രൂക്ഷാക്ഷിക്ഷരദഗ്നിദീപിതദിശോ ഘോരാട്ടഹാസൈസ്തദാ
മുഞ്ചന്നംബുദനിസ്സ്വനം സുരപതിം വാണീമഭാണീദിമാം.

 
സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര!
സുധാശനേന്ദ്ര, വരിക നീ പോരിനുസുധീരനാമെന്നോടു രണഭൂമൗ
 
വിധൂയ തവ ബലമഖിലം വെൽവൻ
വിധാതൃവരബലഗർവിതനാം ഞാൻ
 
ചെനത്ത കേസരി വിപിനേ വന്നതി-
ഘനത്തിൽ നാദിച്ചീടുന്നേരം
 
ക്ഷണത്തിലിതരമൃഗങ്ങളതോടും