മാൻപ്രസവം

നളചരിതം മൂന്നാം ദിവസം രംഗം രണ്ടിൽ ഘോരവിപിനം എന്ന പദം ആടിക്കഴിഞ്ഞ് നളൻ ഏകനായി കാട്ടിൽ സഞ്ചരിക്കുമ്പൊൾ ആടുന്നതാണ് ഇത്.

Malayalam

ഘോരവിപിനമെന്നാലെഴുപാരിതാകിൽ

Malayalam

സുരനാഥവരൈ: സുഖേന ജീവൻ
പരമാനന്ദസുനിർവൃതോ നളോയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.

പല്ലവി:
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.

അനുപല്ലവി:
നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവും വ്യയവും
നാടുഭരിപ്പവരോടു നടപ്പതു.

ചരണം 1:
അവടങ്ങൾ സങ്കടങ്ങൾ, അകമേ ദുഷ്ടമൃഗങ്ങൾ,
അധികം ഭീതികരങ്ങൾ
മനസാ വചസാ വിദിതം ഗദിതം
കാമാദികൾതന്നെ നിനച്ചാൽ
ഭീമാകൃതി ധാരികൾ വൈരികൾ.