ത്രിഗർത്തവട്ടം

ഉത്തരാസ്വയംവരം രംഗം നാലിൽ ത്രിഗർത്തന്റെ തിരനോക്ക് കഴിഞ്ഞ് തന്റേടാട്ടം മുതൽ ഗോക്കളെ അപഹരിക്കലും തുടർന്ന് രംഗം അഞ്ചിൽ വലലനോട് തോറ്റ് പിൻവാങ്ങുന്നതും വരെയുള്ള ത്രിഗർത്തന്റെ ആട്ടത്തെ പൊതുവെ ത്രിഗർത്തവട്ടം എന്ന് പറയുന്നു. രണ്ട് രംഗങ്ങൾ ആയി നീണ്ടതാണ് ത്രിഗർത്തവട്ടം. ആയതിനാൽ മറ്റുള്ളവരുടെ പദങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.

Malayalam

മത്സരം കലരുന്ന പാണ്ഡവർ

Malayalam

ചരണം 1
മത്സരം കലരുന്ന പാണ്ഡവർ
മത്സപത്നരൊളിച്ചു സംപ്രതി
മാത്സ്യ രാജപുരേ ത്രയോദശ
വത്സരത്തെ നയിച്ചിടുന്നിതു.
പല്ലവി
കേൾക്കമേ വചനം ത്രിഗർത്തപതേ! പോക.
മാത്സ്യേശ്വരഗോക്കളെക്കൊണ്ടാശു വരിക ഭവാൻ
ചരണം 2
തൽക്ഷണം പ്രതിപക്ഷരവർ
നൃപപക്ഷപാതമിയന്നു ഗോധന-
രക്ഷണത്തിനു വരികിലിഹ
വിപിനക്ഷിതൌ പോകേണമിനിയും.

കൗരവേന്ദ്ര നമോസ്തുതേ

Malayalam
നിശ്ചിത്യേവം സുഹൃത്ഭിസ്സഹ കുരുവൃഷഭസ്സോഥ സപ്താര്‍ണ്ണവാന്തര്‍-
ഗോത്രാപാലോപി ഗോത്രാഹരണകൃതമനാ യാവദാരബ്ധ ഗന്തും
തത്രേദ്‌വൃത്തസ്ത്രിഗര്‍ത്തപ്രഭുരമിതബലൈസാകമഭ്യര്‍ണ്ണമേത്യ
സ്പക്ഷ്ടം വ്യാചഷ്ട ദുര്യോധനകലിതധന പ്രാപ്തശര്‍മ്മാ സുശര്‍മ്മ

പല്ലവി
കൗരവേന്ദ്ര നമോസ്തു തേ! നൃപതേ!
കരവാമ കിം വദ !
കൈരവപ്രിയകുലമണേ ! സുമതേ !
ചരണം 1
വൈരി വാരമതീവ തവ ഭുജ-
ഗൗരവാൽ ഭയമോടു ഗിരി തട-
ഭൈരവാടവിയതിലുമധുനാ
സ്വൈരവാസം ചെയ് വതില്ലിഹ.

Pages