ശിശുപാലൻ രാജസൂയം വടക്കൻ

ശിശുപാലന്റെ ശ്രീകൃഷ്ണാവഹേളനം. 

Malayalam

ആരെടായീസ്സഭയിങ്കൽ

Malayalam

ശ്ലോകം
ഇന്ദ്രപ്രസ്ഥേ സധർമ്മാത്മജനഥ വിധിവദ്യാഗമൻപോടു ദീക്ഷി-
ച്ചന്നൊന്നിച്ച ഗ്രപൂജക്കഖിലജനഗുരും കൃഷ്ണമഭ്യർച്ച്യ പീഠേ
ധന്യോസൗ തൽ പദാബ്ജം കനിവൊടു കഴുകിച്ചാശു പൂജിക്കുമപ്പോൾ
വന്നോരുൾക്കോപമോടും സഭയിലതിഖലൻ ചൈദ്യനിത്ഥം ബഭാഷേ.

പദം
ആരെടായീസ്സഭയിങ്കൽ-
ചോരനാമീ ഗോപാലനെ
പാരാതെ കാൽ കഴുകിച്ചു-
പൂജചെയ്തതത്യത്ഭുതം

ആരിവനെ മാനിക്കുന്നു
നാരീജനങ്ങളല്ലാതെ
പാരം പിഴച്ചിതു യാഗം
ഓരോന്നേവം നിനക്കുമ്പോൾ